കബനി നദി വരളുന്നു;ജലസേചന-കുടിവെള്ള പദ്ധതികൾ നിലക്കും

പുൽപള്ളി: കബനി നദി വറ്റിവരളുന്നു. കിഴക്കോട്ടൊഴുകുന്ന നദിയെ ആശ്രയിച്ചുള്ള ജലസേചന- കുടിവെള്ള പദ്ധതികളുടെ പ്രവർത്തനങ്ങൾ നിലക്കുമെന്ന അവസ്ഥയാണ്. വേനൽച്ചൂട് കനത്തതോടെ പുൽപള്ളി മേഖലയിൽ വരൾച്ച രൂക്ഷമാകുക യാണ്. കബനിയുടെ പെരിക്കല്ലൂർ മുതൽ കൊളവള്ളി വരെയു ളള ഭാഗം പാറക്കെട്ടുകൾ നിറഞ്ഞിരിക്കുകയാണ്. തോണിക്കട വുകളിൽ മാത്രമാണ് കുറച്ചെങ്കിലും വെള്ളമുള്ളത്. മുൻവർഷം മരക്കടവിൽ കബനിക്ക് കുറുകെ നാട്ടുകാർ മണൽ ചാക്കുകൾ നിറച്ച് താൽക്കാലിക തടയണകൾ കെട്ടിയിരുന്നു.

വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/H87vqTeVKgiCLe3WEtlREr

ഈ ഭാഗ ത്ത് പൂർണമായും നീരൊഴുക്ക് നിലച്ചിരിക്കുകയാണ്. രണ്ടാഴ്ച ക്കുള്ളിൽ ശക്തമായ വേനൽമഴ ലഭിച്ചില്ലെങ്കിൽ പുൽപള്ളി മു ള്ളൻകൊല്ലി പഞ്ചായത്തുകളിലേക്ക് കുടിവെള്ളമെത്തിക്കുന്ന പദ്ധതിയെ പ്രതികൂലമായി ബാധിക്കും.നിലവിൽ മരക്കടവിൽനിന്ന് കബനിഗിരിയിലെ ജലശുദ്ധീകര ണ പ്ലാന്റിലേക്ക് പല തവണയായാണ് വെള്ളം പമ്പ് ചെയ്യുന്ന ത്. ശക്തമായ വേനൽ തുടരുകയാണെങ്കിൽ ഈ ഭാഗത്തു നി ന്നും വെള്ളം പമ്പ് ചെയ്യാൻ പറ്റാത്ത അവസ്ഥയാകും. കബനി യിൽ നിന്നും ജലസേചന ആവശ്യത്തിന് വെള്ളമെടുക്കുന്നവ രും നിരവധിയാണ്.

ജലനിരപ്പ് താഴ്ന്നതോടെ കാർഷിക മേഖ ലയിലും പ്രതിസന്ധി രൂക്ഷമായിട്ടുണ്ട്. പുൽപള്ളി-മുള്ളൻകൊ ല്ലി പഞ്ചായത്തുകളിൽ 40 ലക്ഷം ലിറ്ററോളം വെള്ളമാണ് പുൽ പള്ളിയിലേക്ക് മാത്രം പ്രതിദിനം വേണ്ടത്. പുൽപള്ളി- മുള്ളൻ കൊല്ലി പഞ്ചായത്തുകളിൽ പുഞ്ചകൃഷി നടത്തുന്ന കർഷക രും വെള്ളമില്ലാത്തതിനാൽ ബുദ്ധിമുട്ടുകയാണ്.കബനിയുടെ കൈവഴികളായ കടമാൻതോടും മുദ്ദള്ളി തോടും കന്നാരം പുഴയിലുമെല്ലാം നീരൊഴുക്ക് നിലച്ചിട്ട് ആഴ്ച‌കൾ ക ഴിഞ്ഞു. മുള്ളൻകൊല്ലി പഞ്ചായത്തിൻ്റെ അതിർത്തി പ്രദേശ ങ്ങളിൽ കർണാടകയിലേതുപോലെ ചൂട് കാറ്റാണ് വീശുന്നത്. വളക്കൂറുള്ള മണ്ണ് വിണ്ടുകീറിയ നിലയിലാണ്. കുടിവെള്ളത്തി നും ക്ഷാമം അനുഭവപ്പെട്ട് തുടങ്ങി.

വനത്തിലും തീറ്റയും വെ ള്ളവും കുറഞ്ഞു. വന്യജീവികൾ വെള്ളം തേടി നാട്ടിലേക്കിറ ങ്ങുന്നത് പതിവായിരിക്കുന്നു. വെള്ളത്തിൻ്റെ ക്ഷാമം ക്ഷീര ക ർഷകരെയും പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. ശക്തമായ വേന ൽ മഴ ലഭിച്ചില്ലെങ്കിൽ കാർഷികമേഖലയിൽ അടക്കം വൻ തിരി ച്ചടി നേരിടേണ്ടിവരും.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top