അമ്പലവയൽ കാലവും സമയവുംനോക്കാതെ കർഷകർക്ക് തെങ്ങിൻതൈ വിതരണം ചെയ്യാൻ കൃഷി വകുപ്പ്. വേനൽമഴ ലഭിക്കാതെ താപനില ഗണ്യമായ ഉയർന്ന് ജില്ല ചുട്ടുപൊള്ളുമ്പോഴാണ് കൃഷി വകുപ്പിന്റെ തൈവിതരണം. നിലവിലുള്ള കൃഷികൾക്ക് പോലും ആവശ്യമായ ജലസേചന സൗകര്യമില്ലാതെ കർഷകർക്ക് ബുദ്ധിമുട്ടുകയാണ്. ഇതോടെ തൈ ലഭിച്ചാലും എന്ത് ചെയ്യുമെന്ന ആശങ്കയിലാണ് കർഷകർ. തൈകൾ കൃഷി ഭവനുകളിൽ അടുത്ത ദിവസം തന്നെയെത്തിക്കാനാണ് കൃഷിവകുപ്പിന്റെ നിർദേശം.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/H87vqTeVKgiCLe3WEtlREr
മൊത്തം 36,800 തൈകൾ, ഈ മാസം 3,000 ജില്ലയിൽ മൊത്തം 36,800 തൈകളാണ് ജില്ലയിലെ 26 കൃഷിഭവനുകൾ വഴി വിതരണം ചെയ്യുക. 3,000 തൈകൾ ഈ മാസം തന്നെ വിതരണം ചെയ്യണം. ബാക്കി ജൂൺ മാസത്തിനുള്ളിൽ നൽകാനാണ് നിർദേശം. അമ്പലവയൽ പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രത്തിൽ നിന്ന് 3,000 തൈകളും മലപ്പുറം മുണ്ടേരിയിലെ കൃഷി വകുപ്പ് ഫാമിൽ നിന്ന് 5,000 ഹൈബ്രിഡ് തൈകളും ഉൾപ്പെടെ 28,800 തൈകളാണ് എത്തിക്കുന്നത്. 5,000 ഹൈബ്രിഡ് തൈകളും ബാക്കി ഡബ്ല്യുസിടി നാടൻ തൈകളുമാണ്. 100 രൂപ വലിയുള്ള തൈകൾ സബ്‌സിഡിയടക്കം 50 രൂപയ്ക്കു കർഷകർക്ക് ലഭിക്കും.