കൽപ്പറ്റ: സംസ്ഥാനത്ത് ആശ്വാസമായി വേനൽ മഴ എത്തുന്നു. ഇന്ന് വയനാട് ഉൾപ്പെടെ നാല് ജില്ലകളിൽ മഴക്ക് സാധ്യത എന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നു. വയനാട്, പത്തനംതിട്ട, എറണാകുളം, കോട്ടയം ജില്ലകളിലാണ് ഇന്ന് വേനൽ മഴക്ക് സാധ്യതയുള്ളത്. തിങ്കളാഴ്ച തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, ഇടുക്കി കോട്ടയം, എറണാകുളം, കോഴിക്കോട്, വയനാട് ജില്ലകളിലും വേനൽ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പുണ്ട്.
എന്നാൽ മറ്റന്നാൾ എല്ലാ ജില്ലകളിലും വേനൽ മഴ ലഭിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പറയുന്നത്. വരുന്ന നാല് ദിവസങ്ങളിലും കേരളത്തിൽ സാമാന്യം നല്ല രീതിയിൽ വേനൽ മഴ ലഭിക്കുമെന്നാണ് അറിയിപ്പുകൾ.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…https://chat.whatsapp.com/H87vqTeVKgiCLe3WEtlREr