Posted By Anuja Staff Editor Posted On

കേരളത്തിലേക്ക് പുതിയ ട്രെയിൻ സർവീസ് അനുവദിച്ചു

ചെന്നൈ: അവധിക്കാല തിരക്ക് പരി​ഗണിച്ച് കേരളത്തിലേക്ക് പുതിയ ട്രെയിൻ സർവീസ് അനുവദിച്ച് ദക്ഷിണ റയിൽവെ. താംബരം–മംഗളൂരു റൂട്ടിലാണ് സ്പെഷ്യൽ ട്രെയിൻ അനുവദിച്ചത്. താംബരം–മംഗളൂരു സ്പെഷൽ ട്രെയിൻ(06049) 19, 26, മേയ് 3, 10, 17, 24, 31 എന്നീ തീയതികളിൽ താംബരത്ത് നിന്നും സർവീസ് നടത്തും. മംഗളൂരുവിൽ നിന്നും മടക്കസർവീസ്(06050) 21, 28, മേയ് 5, 12, 19, 26, ജൂൺ 2 എന്നീ തീയതികളിലാണ് സർവീസ്.

വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/H87vqTeVKgiCLe3WEtlREr

താംബരത്ത് നിന്നു ഉച്ചയ്ക്ക് 1.30നു പുറപ്പെടുന്ന ട്രെയിനിന് നഗരത്തിൽ എഗ്‌മൂർ (2.00), പെരമ്പൂർ (2.48) എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ടാകും. കേരളത്തിൽ പാലക്കാട്, ഒറ്റപ്പാലം, ഷൊർണൂർ, തിരൂർ, കോഴിക്കോട്, വടകര, തലശ്ശേരി, കണ്ണൂർ, പയ്യന്നൂർ, കാസർകോട് എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ട്. മടക്കസർവീസ് മംഗളൂരു സെൻട്രലിൽ നിന്ന് ഉച്ചയ്ക്ക് 12നു പുറപ്പെട്ട് പിറ്റേന്നു പുലർച്ചെ 5.30നു താംബരത്ത് എത്തും. പെരമ്പൂർ (3.15), എഗ്‌മൂർ‌ (4.05) എന്നിവിടങ്ങളിലും സ്റ്റോപ്പുണ്ട്. 19 സ്ലീപ്പർ കോച്ചുകളും 2 ദിവ്യാംഗൻ സെക്കൻഡ് ക്ലാസ് കോച്ചുകളുമുണ്ട്. സ്പെഷൽ സർവീസുകളിലെ ബുക്കിങ് തുടങ്ങി.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *