കൽപറ്റ∙ ചെന്നലോട് കാർ മരത്തിലിടിച്ച് മറിഞ്ഞുണ്ടായ അപകടത്തിൽ മരണം രണ്ടായി. അപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർഥി ഫിൽസ (12) ആണ് ഇന്നു മരിച്ചത്. ഇന്നലെ മരിച്ച കൊളപ്പുറം ഗവ.ഹൈസ്കൂൾ അധ്യാപകൻ കെ.ടി. ഗുൽസാറിന്റെ സഹോദരന്റെ മകളാണ് ഫിൽസ.ശനിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ ചെന്നലോട് ഗവ.യുപി സ്കൂളിന് സമീപത്താണ് അപകടം നടന്നത്.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/H87vqTeVKgiCLe3WEtlREr
ബാണാസുര സാഗർ ഡാം സന്ദർശിച്ചശേഷം മടങ്ങുകയായിരുന്ന സംഘം സഞ്ചരിച്ച കാർ അപകടത്തിൽപ്പെടുകയായിരുന്നു. നാലുപേർ ചികിത്സയിൽ തുടരുകയാണ്.