രാഹുലിനെതിരെ പിണറായി സംസാരിക്കുന്നത് താൻ വിമർശിക്കുന്നതിനെക്കാൾ കടുത്ത ഭാഷയിൽ- മോദി

മും ബൈ: താൻ പോലും ഉപയോഗിക്കാത്ത ഭാഷയിൽ കേരള മുഖ്യമന്ത്രി പിണറായി വിജയൻ രാഹുൽ ഗാന്ധിയെ വിമർശിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.ഇത്തരത്തിലുള്ള ഒരു സഖ്യത്തെ എങ്ങനെയാണ് ജനങ്ങൾ വിശ്വസിക്കുകയെന്നും അദ്ദേഹം ആരാഞ്ഞു. മഹാരാഷ്ട്രയിലെ നാന്ദെഡിൽ തിരഞ്ഞെടുപ്പ് പ്രചാരണറാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.25 ശതമാനം ലോക്‌സഭാ സീറ്റുകളിൽ ഇന്ത്യാ സഖ്യത്തിലെ കക്ഷികൾ തമ്മിൽ മത്സരിക്കുകയാണ്.

വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/H87vqTeVKgiCLe3WEtlREr

ഇപ്പോഴത്തെ സ്ഥിതി ഇതാണെങ്കിൽ തിരഞ്ഞെടുപ്പിനുശേഷം ഇവർ എന്തുചെയ്യും. ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തിൽ രാജ്യത്തെ ജനങ്ങൾ ബി.ജെ.പി നയിക്കുന്ന എൻ.ഡി.എ.യ്ക്കുവേണ്ടി വോട്ട് ചെയ്‌തതായി പ്രധാനമന്ത്രിഅവകാശപ്പെട്ടു.കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെയും പ്രധാനമന്ത്രി രൂക്ഷവിമർശനം ഉന്നയിച്ചു. വയനാട്ടിൽ നിന്നും രാഹുലിന് ഓടിപോകേണ്ട അവസ്ഥയാണ്. അവിടെ ജയിക്കുന്നത് എളുപ്പമല്ലെന്ന് രാഹുലിനറിയാം. ഏപ്രിൽ 26-ന് ശേഷം വയനാട്ടിൽ 26-ന് തിരഞ്ഞെടുപ്പ് കഴിയുന്നതോടെ സുരക്ഷിതമായ മറ്റൊരു സീറ്റ് രാഹുലിനായി കോൺഗ്രസ് പ്രഖ്യാപിക്കും.അമേഠിയിൽ ഇത്തവണ കോൺഗ്രസിന് സ്ഥാനാർഥിയില്ലാത്തതിനാൽ രാഹുലിനും കുടുംബത്തിനും ഇത്തവണ അവരുടെ സ്ഥാനാർഥിക്കായി വോട്ട് ചെയ്യാനാകില്ലെന്നും മോദി പരിഹസിച്ചു. ചില ആളുകൾക്ക് ലോക്സഭയിലേക്ക് മത്സരിക്കാൻ പോലുംധൈര്യമില്ല. അതുകൊണ്ടാണ് അവർ രാജ്യസഭയിലേക്ക് പോയതെന്നും സോണിയ ഗാന്ധിയെ ഉന്നംവെച്ചുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു.മുഖ്യമന്ത്രി പിണറായി വിജയനെ കേന്ദ്ര ഏജൻസികൾ ഒന്നും ചെയ്യുന്നില്ലെന്ന രാഹുൽ ഗാന്ധിയുടെ വാദത്തിനെ മുഖ്യമന്ത്രി കടുത്ത ഭാഷയിൽ വിമർശിച്ചിരുന്നു. രാഹുൽ ഗാന്ധി നേരത്തേയുള്ള പേരിൽനിന്ന് മാറിയിട്ടില്ലെന്ന അവസ്ഥ ഉണ്ടാക്കരുതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ചോദ്യംചെയ്യൽ നേരിടാത്തവരല്ല ഞങ്ങളൊന്നും. അന്വേഷണമെന്ന് കേട്ടപ്പോൾ ഞങ്ങളാരും ബോധംകെട്ട് പോയിട്ടില്ല.

ജയിലെന്ന് കേട്ടാൽ അശോക് ചവാനെ പോലെ അയ്യയ്യോ എന്ന് പറയുന്നവരല്ല തങ്ങളെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top