ഏപ്രിൽ 26ന് ലോകസഭ മണ്ഡലം തിരഞ്ഞെടുപ്പ് കേരളത്തിൽ നടക്കുകയാണ്. രണ്ടാംഘട്ട തിരഞ്ഞടെപ്പാണ് കേരളത്തിൽ ഉൾപ്പെടെ നടക്കുന്നത്.വോട്ടെടുപ്പിനായി പോളിങ് ബൂത്തിലേക്ക് കയറിചെല്ലുമ്ബോൾ ഓരോ വോട്ടർമാരും കയ്യിൽ നിർബന്ധമായും കരുതേണ്ട ചില കാര്യങ്ങളുണ്ട്.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/H87vqTeVKgiCLe3WEtlREr
എന്തൊക്കെയാണെന്നല്ലേ, ചിലർക്കെല്ലാം അതെ കുറിച്ച് അറിയാമെങ്കിലും ചിലർക്ക് ആകെ സംശയമായിരിക്കും. അങ്ങനെയുള്ളവർ ഇത് ശ്രദ്ദിച്ചോളൂ.പോളിങ് ബൂത്തിലേക്ക് ഏതെങ്കിലും അംഗീകൃതരേഖ കരുതണം.വോട്ട് രേഖപ്പെടുത്താൻ പോളിങ് ബൂത്തിലെത്തുന്ന വോട്ടർഏതെങ്കിലും അംഗീകൃതരേഖ കരുതണം. അതായത്, വോട്ടർ ഐ.ഡി കാർഡ്, ആധാർ കാർഡ്, പാൻ കാർഡ്, യൂണിക് ഡിസെബിലിറ്റി ഐ.ഡി കാർഡ് (യു.ഡി.ഐ.ഡി), സർവീസ് ഐഡന്റിറ്റി കാർഡ്, ബാങ്കിന്റെയോ പോസ്റ്റ് ഓഫീസിന്റെയോ ഫോട്ടോ പതിപ്പിച്ച പാസ്ബുക്ക്, തൊഴിൽ മന്ത്രാലയത്തിന്റെ ഹെൽത്ത് ഇൻഷുറൻസ് സ്‌മാർട്ട് കാർഡ്, ഡ്രൈവിങ് ലൈസൻസ്,പാസ്പോർട്ട്, എൻ.പി.ആർ സ്‌കീമിന് കീഴിൽ ആർ.ജി.ഐ നൽകിയ സ്‌മാർട്ട് കാർഡ്, പെൻഷൻ രേഖ, ദേശീയ തൊഴിലുറപ്പ് പദ്ധതി ജോബ് കാർഡ്, എം.പിക്കോ/എം.എൽ.എക്കോ/എം.എൽ.സിക്കോനൽകിയ ഔദ്യോഗിക തിരിച്ചറിയൽ കാർഡ് എന്നിവയിൽ ഏതെങ്കിലുമൊരു അംഗീകൃത തിരിച്ചറിയൽ രേഖ വോട്ടർക്ക് കൊണ്ടുപോകാം.ഇലക്ട്രോണിക് ഉപകരണങ്ങൾ പോളിങ് ബൂത്തിനുള്ളിൽ അനുവദനീയമല്ല.