കോ ൾ ഇന്ത്യ ലിമിറ്റഡ് ( സി ഐ എൽ) യോഗ്യരും യോഗ്യതയുള്ളവരുമായ ഉദ്യോഗാർത്ഥികളെ അഡൈ്‌വസർ (സെക്‌ട്) ബിഡി സെക്രട്ടേറിയറ്റിലേക്ക് നിയമിക്കുന്നു.ഒരു ഒഴിവ് നികത്താനാണ് റിക്രൂട്ട്മെന്റ് ഡ്രൈവ് ലക്ഷ്യമിടുന്നത്. പരമാവധി പ്രായപരിധി 64 ആണ്. ഒരു വർഷത്തേക്കാണ് നിയമനം. പ്രകടനം, ആവശ്യകത എന്നിവ പരിഗണിച്ച് ഒരു വർഷത്തേക്ക് നിയമനം നീട്ടിനൽകുന്നതായിരിക്കും.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/H87vqTeVKgiCLe3WEtlREr
വ്യക്തിഗത അഭിമുഖത്തിൻ്റെ അടിസ്ഥാനത്തിലാണ് ഉദ്യോഗാർത്ഥിയെ തിരഞ്ഞെടുക്കുന്നത്. അഭിമുഖത്തിനായി എത്തുന്നതിന് ട്രാവൽ അലവൻസ് നൽകുന്നതല്ല. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസ ശമ്ബളമായി 60000 രൂപ വരെ ലഭിക്കും. ഉദ്യോഗാർത്ഥിക്ക് അംഗീകൃത സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദം ഉണ്ടായിരിക്കണം. സെക്രട്ടറിയൽ കേഡറിൽ (എക്സിക്യൂട്ടീവ്, നോൺ എക്സിക്യൂട്ടീവ് കേഡർ ഉൾപ്പെടെ) കുറഞ്ഞത് 30 വർഷം പരിചയസമ്ബത്ത് ഉണ്ടായിരിക്കണം.
ലോജിസ്റ്റിക്സ് ക്രമീകരണം, ഇ-മെയിൽ മാനേജ്മെന്റ്, ഇ-ഓഫീസ് സംവിധാനം കൈകാര്യം ചെയ്യൽ, യോഗതീരുമാനങ്ങളും മിനുട്‌സും തയ്യാറാക്കൽ എന്നിവയായിരിക്കും ജോലിയുടെ സ്വഭാവം. കൊൽക്കത്ത സി ഐ എല്ലിൽ ആയിരിക്കും നിയമനം. അപേക്ഷകർ ഔദ്യോഗിക വെബ്സൈറ്റിൽ നിന്ന് അപേക്ഷാ ഫോം ഡൗൺലോഡ് ചെയ്യണം. അപേക്ഷയുടെ പ്രിന്റൗട്ട് ആവശ്യമായ രേഖകൾ മേയ് ആറിന് മുൻപ് മെയിൽ വഴിയോ പോസ്റ്റൽ മുഖേനയേ കമ്ബനിക്ക് ലഭിച്ചിരിക്കണം.