ആ പ്പിൾ വരും വർഷങ്ങളിൽ ഇന്ത്യയിൽ വൻ നിക്ഷേപത്തിനൊരുങ്ങുന്നു. അഞ്ച് ലക്ഷം അധിക തൊഴിലവസരങ്ങൾ 3 വർഷത്തിനുള്ളിൽ ആപ്പിൾ ഇന്ത്യയിൽ ഒരുക്കുമെന്നാണ് സർക്കാർ വൃത്തങ്ങൾ നൽകുന്ന സൂചന. ആപ്പിളിൻ്റെ നിർമാണ സ്ഥാപനങ്ങളും വിതരണക്കാരും വഴി നിലവിൽ ഒന്നര ലക്ഷത്തോളം പേർക്ക് തൊഴിൽ ലഭിക്കുന്നുണ്ട്.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/H87vqTeVKgiCLe3WEtlREr
നിലവിൽ രാജ്യത്തെ പ്രധാന തൊഴിൽ ദാതാക്കൾ ആപ്പിളിനു വേണ്ടി ഇന്ത്യയിൽ രണ്ട് നിർമാണ പ്ലാൻ്റുകൾ നടത്തുന്ന ടാറ്റ ഇലക്ട്രോണിക്സാണ്.’ആപ്പിൾ ഇന്ത്യയിൽ കൂടുതൽ ജീവനക്കാരെ ജോലിക്കെടുക്കുകയാണ്. വരുന്ന മൂന്നു വർഷത്തിനുള്ളിൽ ആപ്പിളിന്റെ ഉപകരണ നിർമാണ- അനുബന്ധ സ്ഥാപനങ്ങളും അടക്കം അഞ്ചു ലക്ഷത്തോളം പേർക്ക് ജോലി ലഭിക്കും’ പേരുവെളിപ്പെടുത്താത്ത മുതിർന്ന കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് വാർത്താ ഏജൻസി റിപ്പോർട്ടു ചെയ്തു.ഇതേക്കുറിച്ച് ഔദ്യോഗികമായി പ്രതികരിക്കാൻ ആപ്പിൾ ഇതുവരെ തയ്യാറായിട്ടില്ല.
40 ബില്യൺ ഡോളർ(ഏകദേശം 3.32 ലക്ഷം കോടി രൂപ) അടുത്ത അഞ്ചു വർഷത്തിനുള്ളിൽ ഉത്പാദനം മെച്ചപ്പെടുത്താൻ ആപ്പിൾ ഇന്ത്യയിൽ നിക്ഷേപിക്കുമെന്നാണ് കരുതപ്പെടുന്നത്. ആപ്പിൾ ഇന്ത്യയിൽ വരുമാനത്തിൽ ആദ്യമായി 2023ൽ മുന്നിലെത്തിയെന്ന് മാർക്കറ്റ് റിസർച്ച് സ്ഥാപനമായ കൗണ്ടർ പോയിന്റ്റ് റിസർച്ച് അറിയിച്ചിരുന്നു.സാംസങ്ങാണ് ഇതേ കാലയളവിൽ ഏറ്റവും കൂടുതൽ എണ്ണം ഉപകരണങ്ങൾ വിറ്റത്. ഇന്ത്യയിൽ നിന്നുള്ള ആപ്പിളിന്റെ ഐഫോൺ കയറ്റുമതിയും കുതിപ്പിലാണ്. 2022-23ൽ 6.27 ബില്യൺ ഡോളറായിരുന്ന ഐഫോൺ കയറ്റുമതി 2023-24ൽ 100% വർധിച്ച് 12.1 ബില്യൺ ഡോളറിലേക്കു ഉയർന്നു.ആപ്പിളിൻ്റെ ഈ നേട്ടം ഇന്ത്യയിലെ സ്‌മാർട്ട് ഫോൺ കയറ്റുമതിയെ തന്നെ ബാധിക്കുന്നതായിരുന്നു.