വീട്ടുജോലി ചെയ്യും, വേണമെങ്കിൽ കടയിൽ പോയി സാധനവും വാങ്ങും; 5 ലക്ഷം രൂപയ്ക്കെത്തുന്നു ഒരു ഹ്യൂമണോയ്‌ഡ് റോബോട്ട്

വീ ട്ടുജോലികൾ ചെയ്യാനും കടയിൽ പോയി സാധനങ്ങൾ വാങ്ങാനുമൊക്കെ ഒരു റോർബോട്ടിനെ കിട്ടിയാൽ എങ്ങനെ ഉണ്ടാകും.അതും വെറും 5 ലക്ഷം രൂപയ്ക്ക് കിട്ടിയാലോ? 2025 ഓടെ അത്തരം ഹ്യൂമണോയ്‌ഡ് റോബോട്ടുകളെ അവതരിപ്പിക്കുകയാണ് ടെക് ലോകത്തെ കിരീടം വയ്ക്കാത്ത രാജാവായ ഇലോൺ മസ്‌ക്. ടെസ്ല കമ്ബനിയിലെ ബംമ്ബിൾബീ എന്നറിയപ്പെടുന്ന ഉപവിഭാഗമാണ് റോബോട്ടിനെ നിർമിക്കുന്നത്.

വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/H87vqTeVKgiCLe3WEtlREr

ഈ ഒപ്ടിമസ് റോബോട്ടിൻ്റെ വില ഏകദേശം 5 ലക്ഷം രൂപയായിരിക്കുമെന്നും മസ്‌ക് അറിയിച്ചു.മനുഷ്യകാരമുള്ള റോബോട്ടുകളെയാണ് ഹ്യൂമണോയ്ഡ് റോബോട്ട് എന്ന് വിളിക്കുന്നത്. അത്തരം റോബോട്ടുകളിൽ ഒന്നാണ് ടെസ്ലയുടെ ഒപ്‌ടിമസ് എന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. വായുസഞ്ചാരമില്ലാത്ത കുഴികളിലും കിണറുകളിലും ഇറങ്ങുക പോലെയുള്ള ആയാസകരമായ ജോലികൾ ചെയ്യാനായി രൂപകൽപ്പന ചെയ്‌ത ഒപ്ടിമസ് വീട്ടുജോലികളും ഫാക്‌ടറി ജോലികളും ചെയ്യാൻ കഴിയുന്നതാണ്. മനുഷ്യാകാരം ഒഴുവാക്കിയാൽ വേഗത്തിൽ നിർമാണം അവസാനിപ്പിക്കാമായിരുന്ന ഒപ്ടിമസ് ഹ്യൂമണോയ്‌ഡ് തന്നെയാകണമെന്നത് മസ്കിന്റെ നിർബന്ധമാണ്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top