മാനന്തവാടി: മാനന്തവാടി കമ്മന എംബ്രാച്ചൻ വളവിന് സമീപം
ബൈക്കും കാറും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് പരിക്കേറ്റു. മാനന്തവാടിയിലെ വ്യാപാര സ്ഥാപനത്തിലെ ജീവനക്കാരനും ഒണ്ടയങ്ങാടിയിൽ താമസിച്ചു വരുന്നതുമായ വിനു ബാബു (22) വിനാണ് പരിക്കേറ്റത്.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/H87vqTeVKgiCLe3WEtlREr
മാനന്തവാടി ഭാഗത്തേക്ക് വരികയായിരുന്ന കാറും, എതിർ ഭാഗത്തേക്ക് പോകുകയായിരുന്ന ബൈക്കുമാ ണ് ഇന്ന് രാവിലെ ഒമ്പത് മണിയോടെ അപകടത്തിൽപ്പെട്ടത്. കാലിന് സാരമായി പരിക്കേറ്റ വിനുവിനെ മാനന്തവാടി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.