സംസ്ഥാനത്തെ കൊടും ചൂടിന് ആശ്വാസം. ഉഷ്ണതരംഗ മുന്നറിയിപ്പ് പിൻവലിച്ചു. തിങ്കളാഴ്ച വരെ താപനില മുന്നറിയിപ്പ് തുടരുംസാധാരണയേക്കാള്‍ രണ്ട് മുതല്‍ നാല് ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരും.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/H87vqTeVKgiCLe3WEtlREr
വയനാടും ഇടുക്കിയും ഒഴികെ മറ്റ് 12 ജില്ലകളില്‍ യെല്ലോ അലർട്ട് തുടരും. വരും ദിവസങ്ങളില്‍ വ്യാപകമായി മഴ ലഭിക്കാൻ സാധ്യതയുണ്ടെന്നും ഇത്തവണ ശക്തമായ മണ്‍സൂണ്‍ ലഭിക്കുമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്തെ റെഡ് അലർട്ടും പിൻവലിച്ചിട്ടുണ്ട്. കേരള തീരത്ത് ഓറഞ്ച് അലർട്ടാണ് നല്‍കിയിട്ടുള്ളത്. രാത്രി എട്ട് മണിയോടെ കടലാക്രമണ സാധ്യതയും പ്രവചിക്കുന്നുണ്ട്.