അന്താരാഷ്ട്ര നഴ്സസ് വാരാചരണത്തിന് ജില്ലയില്‍ തുടക്കമായി. ജില്ലാതല ഉദ്ഘാടനം ബത്തേരി അസംപ്ഷന്‍ നഴ്സിങ് കോളേജില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ പി.ദിനീഷ് നിര്‍വഹിച്ചു. പരിപാടിയുടെ ഭാഗമായി ജില്ലാ നഴ്സിംഗ് ഓഫീസര്‍ ശാന്ത പയ്യ പതാക ഉയര്‍ത്തി.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/LmKCkdYCFWw7xvXGGSdarN
‘നമ്മുടെ നഴ്സുമാര്‍ നമ്മുടെ ഭാവി പരിചരണത്തിന്റെ സാമ്പത്തിക ശക്തി ‘എന്നതാണ് ഈ വര്‍ഷത്തെ സന്ദേശം. അസംപ്ഷന്‍ നഴ്സിങ് കോളേജ് വിദ്യാര്‍ത്ഥികള്‍ വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു. നഴ്സസ് വാരാചരണത്തോടാനുബന്ധിച്ച് ജില്ലയില്‍ വിവിധ ബോധവത്ക്കരണ പരിപാടികളും കലാ പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്. മെയ് 12 ന് കല്‍പ്പറ്റ ഫാത്തിമ മാതാ നഴ്സിങ് സ്‌കൂളില്‍ നടക്കുന്ന വിവിധ പരിപാടികളോടെ വാരാചരണം സമാപിക്കും. ബത്തേരി അസംപ്ഷന്‍ നഴ്സിങ് കോളേജില്‍ നടന്ന യോഗത്തില്‍ ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ സമീഹ സൈതലവി അധ്യക്ഷയായി. എം സി എച്ച് ഓഫീസര്‍ കെ എം നബീസ പ്രതിജ്ഞ ചൊല്ലി. അസംപ്ഷന്‍ നഴ്സിങ് കോളേജ് വൈസ് പ്രിന്‍സിപ്പല്‍ പ്രൊഫ. ജിഷ ജെയിംസ് നഴ്സസ് ദിന സന്ദേശം നല്‍കി. ജില്ലാ ആര്‍ സി എച്ച് ഓഫീസര്‍ ഡോ ജെറിന്‍ എസ് ജെറോഡ്, ബത്തേരി താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ കെ വി സിന്ധു, ജില്ലാ മാസ് മീഡിയ ഓഫീസര്‍ ഹംസ ഇസ്മാലി, ഡോ മധുസൂദനന്‍, ശ്രീജ പള്ളിക്കര, കെ. സുബൈറത്ത്, മേജോ ജോസഫ്, എ സി ശ്രീജ, ജോജോ ജോസഫ്, നിര്‍മ്മല, ജോബിന്‍ മാത്യു, ആയിഷ തമന്ന പി കെ, അസംപ്ഷന്‍ നഴ്സിങ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ എസ് സ്മിത റാണി, ജില്ലാ പബ്ലിക്ക് ഹെല്‍ത്ത് നഴ്സ് ടൈനി ജോണ്‍ എന്നിവര്‍ സംസാരിച്ചു.