കൽപറ്റ ∙ പൊള്ളുന്ന വെയിലിൽ താപ സമ്മർദം താങ്ങാനാകാതെ ജില്ലയിൽ കന്നുകാലികൾ ചാകുന്നു. പനമരം, മുള്ളൻകൊല്ലി, എടവക, നെന്മേനി, വെങ്ങപ്പള്ളി, കണിയാമ്പറ്റ പഞ്ചായത്തുകളിലായി ഇതുവരെ 6 കന്നുകാലികളാണ് കടുത്ത ചൂടിനെ തുടർന്നുണ്ടാകുന്ന ‘ഹീറ്റ് സ്ട്രോക്’ ബാധിച്ച് ചത്തത്. ഏപ്രിൽ മാസത്തിൽ രണ്ടും ഇൗ മാസം ഇതുവരെ 4 പശുക്കളുമാണ് ചത്തത്.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/LmKCkdYCFWw7xvXGGSdarN
കടുത്ത ചൂടിനൊപ്പം അന്തരീക്ഷ ഇൗർപ്പം കൂടി വർധിക്കുന്നതു കന്നുകാലികളുടെ ആരോഗ്യത്തെ ഗുരുതരമായി ബാധിക്കുകയാണ്. കനത്ത ചൂടിൽ ശരീരത്തിന്റെ പ്രതിരോധ ശേഷി നഷ്ടപ്പെടുന്നതും ഭക്ഷണം കഴിക്കാനാകാത്തതുമാണു കന്നുകാലികളെ ഗുരുതരാവസ്ഥയിലേക്ക് നയിക്കുന്നത്. ചൂടു കൂടുന്നതിനനുസരിച്ചു കന്നുകാലികളുടെ കിതപ്പ് കൂടും. വായിൽ നിന്നു നുരയും പതയും വരും. കൃത്യമായ ചികിത്സ ഉടൻ ലഭ്യമായില്ലെങ്കിൽ കന്നുകാലികളുടെ ജീവൻ നഷ്ടപ്പെടും.