Posted By Anuja Staff Editor Posted On

സുഗന്ധവ്യഞ്ജനങ്ങളിൽ അനുവദനീയമായ കീടനാശിനിയുടെ അളവ് 10 മടങ്ങ് വർധിപ്പിച്ച് കേന്ദ്രം, വിപണിയിൽ നിന്നും വാങ്ങുന്നവ രോഗങ്ങൾക്ക് കാരണമായേക്കും

സുഗന്ധവ്യഞ്ജനങ്ങളിൽ അനുവദനീയമായ കീടനാശിനിയുടെ അളവ് വർധിപ്പിച്ച് ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ).നേരത്തെ അനുവദിച്ചിരുന്നതിനേക്കാൾ 10 മടങ്ങ് കൂടുതൽ അളവിൽ കീടനാശിനികളുടെ അളവ് അനുവദിച്ചതായി ഇക്കണോമിക്സസ്‌ ടൈംസ് റിപ്പോർട്ട് ചെയ്തു.

വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/LmKCkdYCFWw7xvXGGSdarN

കീടനാശിനിയുടെ പരമാവധി അവശിഷ്ട പരിധി (എംആർഎൽ) എന്നറിയപ്പെടുന്നു. എംആർഎൽ ഒരു കിലോഗ്രാമിന് 0.01 മില്ലിഗ്രാമിൽ നിന്ന് 0.1 ആയി വർദ്ധിച്ചു. വിദേശ വിപണിയിലേക്കും മറ്റും കയറ്റുമതി ചെയ്യുമ്ബോൾ ഇന്ത്യൻ സുഗന്ധവ്യഞ്ജനങ്ങൾ നിരസിക്കപ്പെടാൻ സാധ്യത വർധിപ്പിക്കുന്നതാണ് ഇപ്പോഴത്തെ നീക്കമെന്ന് പെസ്റ്റിസൈഡ് ആക്ഷൻ നെറ്റ്വർക്കിൻ്റെ സിഇഒ ദിലീപ് കുമാർ പറഞ്ഞു. മാത്രമല്ല, കൂടുതൽ കീടനാശിനികളുള്ള സുഗന്ധവ്യഞ്ജനങ്ങളുടെ ഇറക്കുമതിക്കും ഇപ്പോഴത്തെ നീക്കം കാരണമാകുമെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ മാസം ഹോങ്കോങ്, സിംഗപ്പൂർ, മാലിദ്വീപ് എന്നീ രാജ്യങ്ങൾ കീടനാശിനിയുടെ അംശം കൂടുതലുള്ളതിനാൽ എംഡിഎച്ച്, എവറസ്റ്റ് ബ്രാൻഡുകളുടെ വിൽപന നിരോധിച്ചിരുന്നു. ഗുരുതര രോഗത്തിന് കാരണമാകുന്ന എഥിലീൻ ഓക്സൈഡിന്റെ ഉയർന്ന അളവിലുള്ള കീടനാശിനിയുടെ അംശം അവരുടെ ഫുഡ് റെഗുലേറ്റർമാർ കണ്ടെത്തിയതിനെ തുടർന്നായിരുന്നു നിരോധനം. ഈ ഉൽപ്പന്നങ്ങൾ ഉപയോഗിക്കരുതെന്ന് രാജ്യങ്ങൾ തങ്ങളുടെ പൗരന്മാരോട് നിർദ്ദേശിക്കുകയും ചെയ്തു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *