വേനൽച്ചൂട്: കൂടൽക്കടവിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്

പനമരം: വേനൽകനത്തതോടെ കൂടൽക്കടവ് തടയണ സഞ്ചാരികൾക്ക് പ്രിയമേറുന്നു. സഞ്ചാരികളുടെ എണ്ണത്തിൽ വൻവർധനയാണുണ്ടായത്. ലൈഫ് ജാക്കറ്റും, റ്റ്യൂബുമൊക്കെയായി നീന്തൽ പഠിക്കാനും ഇവിടെ ഒട്ടേറെപ്പേരാണ് എത്തുന്നത്. റോഡെിന്റ ഇരുഭാഗങ്ങളിലും അരക്കിലോമീറ്ററോളം ദൂരത്തിൽ സഞ്ചാരികളുടെ വാഹനങ്ങളുടെ നീണ്ടനിരയാണ്. ഈ കൊടുംവേനലിലും തടയണയിൽ ഇഷ്ടംപോലെ വെള്ളമുണ്ട്.

വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/LmKCkdYCFWw7xvXGGSdarN

ചീപ്പുകളിട്ട് അടച്ച തടയണയുടെ മുകളിലൂടെയും വെള്ളം ഒഴുകുന്നുണ്ട്. കർണാടക, തമിഴ്നാട് എന്നിവിടങ്ങളിൽനിന്ന്, വയനാട് കാണാൻ വരുന്നവരും കൂടൽക്കടവിൽ എത്താറുണ്ട്. കുറുവാദ്വീപിനെ ലക്ഷ്യമാക്കി എത്തുന്നവർ കേട്ടറിവ് കൊണ്ട് മാത്രം കൂടൽക്കടവിൽ എത്താറാണ് പതിവ്. എത്തുന്നവരിൽ എൺപത് ശതമാനവും യുവാക്കളാണ്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top