ഇ പാസ് നിർബന്ധം; തദ്ദേശീയരായ യാത്രക്കാരും ദുരിതത്തിലായി

ടൂറിസ്റ്റ് പ്രവേശന നിയന്ത്രണത്തിന് ഏർപ്പെടുത്തിയ ഇ പാസ് ഗൂഡല്ലൂർ പന്തല്ലൂർ താലൂക്കിലെ സാധാരണക്കാരായ യാത്രക്കാർക്കും തിരിച്ചടിയായി. കേരളത്തിലെ മലപ്പുറം, പാല ക്കാട്, കോഴിക്കോട്, വയനാട് ഭാഗത്തേക്ക് പോയിവരുന്ന തദ്ദേ ശീയരായ വാഹന യാത്രക്കാരാണ് നാടുകാണി, ചോലാടി, താ ളൂർ, പാട്ടവയൽ ചെക്ക് പോസ്റ്റുകൾ കടക്കാൻ ഇ പാസ് പരി ശോധനമൂലം ബുദ്ധിമുട്ട് നേരിട്ടത്.നീലഗിരി ജില്ല രജിസ്ട്രേഷൻ അല്ലാത്ത കെ.എൽ, കെ.എ മറ്റ് ജില്ല രജിസ്ട്രേഷൻ വാഹനങ്ങൾ സ്വന്തമായിട്ടുള്ള നീലഗിരി, ഗൂഡല്ലൂർ, പന്തല്ലൂർ താലൂക്കിലുള്ള തദ്ദേശീയരായ യാത്രക്കാ രാണ് ഇന്നലെ വാഹന പരിശോധനയിൽ ബുദ്ധിമുട്ടിലായത്.

വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/LmKCkdYCFWw7xvXGGSdarN

ഇത്തരമൊരു പ്രശ്‌നം മുന്നിൽ കാണാതെ പെട്ടെന്ന് ഇ-പാസ് ഏർപ്പെടുത്തിയതാണ് പ്രതിസന്ധിക്ക് കാരണമായി തീർന്നിട്ടു ള്ളത്. അതേസമയം നീലഗിരി രജിസ്ട്രേഷൻ അല്ലാത്ത വാഹ നം കൈവശമുള്ള തദ്ദേശീയർ നീലഗിരി ജില്ല ആർ.ടി.ഒ ഓഫി സിൽ രേഖകൾ കാണിച്ച് പാസ് വാങ്ങണമെന്ന് ജില്ല ഭരണകൂ ടം നേരത്തേ വ്യക്തമാക്കിയത് രണ്ടു ദിവസം മുമ്പാണ്. ഇതും ഏറെ ബുദ്ധിമുട്ടാണ് സൃഷ്ടിച്ചിരിക്കുന്നത്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top