പൊതുവിദ്യാഭ്യാസ വകുപ്പ്, സമഗ്രശിക്ഷ കേരളയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന അവധിക്കാല അധ്യാപക പരിശീലനത്തിന് മാനന്തവാടിയില്‍ തുടക്കമായി. മാനന്തവാടി ഉപജില്ലയിലെ ഒന്ന് മുതല്‍ പത്ത് വരെ ക്ലാസുകളില്‍ പഠിപ്പിക്കുന്ന 1200 ഓളം അധ്യാപകര്‍ക്കാണ് ആദ്യഘട്ട പരിശീലനം നല്‍കുന്നത്. എല്‍.പി വിഭാഗത്തില്‍ ക്ലാസടിസ്ഥാനത്തിലും യു.പി-ഹൈസ്‌കൂള്‍ വിഭാഗങ്ങളില്‍ ഭാഷ, വിഷയാടിസ്ഥാനത്തിലുമാണ് പരിശീലനം. വിദ്യാകരണം ജില്ലാ കോ-ഓഡിനേറ്റര്‍ വില്‍സണ്‍ തോമസ്, ഡയറ്റ് സീനിയര്‍ അധ്യാപകന്‍ എം.ഒ സജി, മാനന്തവാടി ബിപിസി കെ.കെ സുരേഷ്, ട്രെയിനര്‍ അനൂപ് കുമാര്‍ എന്നിവര്‍ സംസാരിച്ചു.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/LmKCkdYCFWw7xvXGGSdarN