പടിഞ്ഞാറത്തറ ∙ വേനൽച്ചൂട് റെക്കോർഡ് കടന്നിട്ടും കാര്യമായി വെള്ളം കുറയാതെ ബാണാസുര സാഗർ ഡാം. കത്തുന്ന വേനലിൽ വേനൽ മഴയിൽ വൻകുറവുണ്ടായിട്ടും ഇത്തവണ ഡാമിലെ ജലനിരപ്പിൽ കാര്യമായ കുറവ് വന്നിട്ടില്ല. മുൻ വർഷത്തെ അപേക്ഷിച്ച് 10 സെന്റീമീറ്റർ മാത്രമാണ് ഇത്തവണ കുറവ് രേഖപ്പെടുത്തിയത്. ഇന്നലെ 757.9 മീറ്റർ വെള്ളമാണു സംഭരണിയിലുള്ളത്.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/LmKCkdYCFWw7xvXGGSdarN
കഴിഞ്ഞ വർഷം ഇതേ ദിവസം 758 മീറ്റർ ആയിരുന്നു ജലനിരപ്പ്. വൈദ്യുതി ഉൽപാദനത്തിന് കക്കയത്തേക്കും ഡാമിനു സമീപ പ്രദേശത്തെ മുള്ളങ്കണ്ടി ശുദ്ധജല വിതരണ പദ്ധതിക്കു വേണ്ടിയും വെള്ളം നൽകിയിട്ടും വെള്ളത്തിന്റെ അളവിൽ കാര്യമായ കുറവ് സംഭവിക്കാത്തത് ആശ്വാസമായിട്ടുണ്ട്. കനത്ത വേനലിൽ സംഭവിച്ച ശുദ്ധജല ക്ഷാമം പരിഹരിക്കുന്നതിനു വേണ്ടിയാണ് കരമാൻ തോട് വഴി വെള്ളം തുറന്നു വിട്ടത്. മുൻ വർഷങ്ങളിലും വേനൽ മഴ കാര്യമായി ലഭിച്ചിട്ടില്ലെങ്കിലും ഇത്തവണത്തെ അപേക്ഷിച്ച് വേനൽ ചൂട് നന്നേ കുറവായിരുന്നു. രണ്ടു ദിവസമായി ശക്തമായ മഴ ലഭിച്ചു തുടങ്ങിയതോടെ വെള്ളത്തിന്റെ അളവിൽ ഇനിയും വർധന ഉണ്ടാകുമെന്നാണ് പ്രതീക്ഷ.