Posted By Anuja Staff Editor Posted On

ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട്; ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്: മൂന്ന് ദിവസം കൂടി കനത്ത മഴ തുടരും

കേരളത്തിൽ ഇന്നും നാളെയും ശക്തമായ മഴ തുടരും. എന്നാൽ ഇന്ന് ഒരു ജില്ലയിലും അതിതീവ്ര മഴ മുന്നറിയിപ്പില്ല. അതിശക്ത മഴ മുന്നറി യിപ്പായ ഓറഞ്ച് അലർട്ട് ഏഴ് ജില്ലകളിൽ പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകു ളം, തൃശൂർ, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളികളിലാണ് ഓറഞ്ച് അലർട്ട് . മറ്റ് 7 ജില്ലകളിൽ യെലോ അലർട്ടാ ണ്.

വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/LmKCkdYCFWw7xvXGGSdarN

അതേസമയം കേരള തീരത്ത് ഉയർന്ന തിരമാലയുള്ളതിനാൽ കേരള തീരത്ത് മത്സ്യബന്ധനം പാടില്ല. കടലാക്രമണ സാദ്ധ്യതയുള്ളതിനാൽ തീരദേശവാസികൾ ജാഗ്രത പാലിക്കണം. വടക്കൻ ജില്ലകളിൽ ശക്ത മായ ഇടിമിന്നലിനും കാറ്റിനും സാദ്ധ്യതയുണ്ട്. തെക്കൻ കേരളത്തിൽ കേന്ദ്രീകരിച്ചിരുന്ന അതിശക്തമഴ ഇന്നലെ എല്ലാ ജില്ലകളിലേക്കും വ്യാ പിച്ചു. എന്നാൽ കഴിഞ്ഞ അഞ്ച് ദിവസമായി സംസ്ഥാനത്ത് പെയ്യുന്ന അതിശക്തമഴ ശനിയാഴ്‌ചയോടെ ശമിക്കാൻ സാദ്ധ്യതയെന്ന് കാലാ വസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ സൂചന.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *