റിയാദിൽ തടവില്‍ കഴിയുന്ന അബ്ദുല്‍ റഹീമിന്റെ മോചനത്തിനു വേഗതയറുന്നു. വിദേശകാര്യമന്ത്രാലയത്തിന് മോചനദ്രവ്യം കൈമാറി.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/LmKCkdYCFWw7xvXGGSdarN
ട്രസ്റ്റിൻ്റെ അക്കൗണ്ടില്‍ നിന്ന് ഉച്ചയോടെ പണം ട്രാൻസ്ഫർ ചെയ്തതായി അബ്ദുറഹീം നിയമ സഹായ സമിതി അറിയിച്ചു. റഹീമിന്റെ മോചനത്തിനായുള്ള ഒന്നര കോടി റിയാല്‍ (34 കോടി രൂപ) ആണ് കൈമാറിയത്. ക്രൗഡ് ഫണ്ടിങ് വഴി സമാഹരിച്ച തുക സ്വീകരിക്കാനുള്ള സാങ്കേതിക തടസ്സങ്ങള്‍ നിങ്ങി. റിയാദിലെ ഇന്ത്യൻ എംബസി ഈ തുക ഇനി കോടതി മുഖനേ കൊല്ലപ്പെട്ട യുവാവിൻ്റെ കുടുംബത്തിന് കൈമാറും.
ഫണ്ട് കൈമാറാനുള്ള എംബസിയുടെ നിർദേശം ബുധനാഴ്ച്ച വൈകീട്ടാണ് റഹീമിന്റെ പവർ ഓഫ് അറ്റോർണി സിദ്ദീഖ് തുവൂരിന് ലഭിച്ചത്. പണം കൈമാറാനുള്ള നടപടികള്‍ പൂർത്തിയാക്കണമെന്ന അഫിഡവിറ്റും റഹീമിന്റെ കുടുംബം എംബസിയിലെത്തിച്ചു. ഇന്നലെ ഉച്ചയോടെ പണം വിദേശ കാര്യമന്ത്രാലയത്തിന് കൈമാറി.വൈകാതെ തന്നെ എംബസി കോടതിയുടെ പേരിലുള്ള സെർട്ടിഫൈഡ് ചെക്ക് ഗവർണറേറ്റിന് കൈമാറും. ചെക്ക് ലഭിച്ചാലുടൻ അനുരഞ്ജന കരാറില്‍ ഒപ്പ് വെക്കാൻ കൊല്ലപ്പെട്ട അനസിന്റെ അനന്തരാവകാശികളോ കോടതി സാക്ഷ്യപ്പെടുത്തിയ പവർ ഓഫ് അറ്റോണിയുള്ള വക്കീലോ ഗവർണറേറ്റ് മുമ്ബാകെ ഹാജരാകും. പിന്നീട് കരാർ ഉള്‍പ്പടെയുള്ള രേഖകള്‍ ഗവർണറേറ്റില്‍ നിന്ന് കോടതിയിലേക്ക് നല്‍കും. കോടതി രേഖകള്‍ പരിശോധിച്ച ശേഷം നല്കുന്ന നിർദേശങ്ങള്‍ അനുസരിച്ചായിരിക്കും തുടർനീക്കങ്ങള്‍
ഇതിനിടെ റഹീം മോചന കേസുമായി ബന്ധപ്പെട്ട് വാദി ഭാഗം വക്കീലിന് നല്‍കാനുള്ള ഏഴര ലക്ഷം സൗദി റിയാല്‍ (1.65 കോടി രൂപ) കൈമാറി.
ലോകത്തിന്റെ വിവിധ കോണുകളില്‍നിന്ന് മലയാളികള്‍ ഉള്‍പ്പടെയുള്ള മനുഷ്യസ്നേഹികള്‍ നിർലോഭം നല്കിയ പണമാണ് റഹീമിന്റെ മോചനത്തിന് സാധ്യത തുറന്നത്. അവരെല്ലാം റഹീമിന്റെ മോചനം സാധ്യമാകുന്ന ശുഭവാർത്ത കാത്തിരിക്കുന്നു.
വൈകാതെ റഹിം നാട്ടിലെത്തും എന്നാണ് ഏവരുടെയും പ്രതീക്ഷ.