മാനന്തവാടി: പതിയ അധ്യയനവർഷത്തെ ഏതിരേല്‍ക്കാൻ സ്കൂളുകള്‍ ഒരുങ്ങി. ജൂണ്‍ മൂന്നിന് നടത്തുന്ന പ്രവേശനോത്സവത്തിന് മുന്നോടിയായി വിദ്യാലയങ്ങളില്‍ അറ്റകുറ്റപ്പണിയും ശുചീകരണവും നടന്നുവരികയാണ്.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/LmKCkdYCFWw7xvXGGSdarN
ഡിവൈഎഫ്‌ഐ യൂത്ത് ബ്രിഗേഡിന്‍റെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസങ്ങളില്‍ വിവിധ വിദ്യാലയങ്ങളില്‍ ശുചീകരണം നടത്തി.പല സ്കൂളുകളിലും പിടിഎ, കുടുംബശ്രീ, ബിആർസി എന്നിവ സംയുക്തമായാണ് ശുചീകരണവും അറ്റകുറ്റപ്പണിയും നടത്തുന്നത്. ക്ലാസ് മുറികള്‍, വാട്ടർ ടാങ്ക് വൃത്തിയാക്കല്‍, പരിസരങ്ങളിലെ കാടും അപകടകടാവസ്ഥയിലുള്ള മരക്കൊന്പുകളും വെട്ടിമാറ്റല്‍, ക്ലാസ് റൂം പെയിന്‍റിംഗ് തുടങ്ങിയവ മിക്ക വിദ്യാലയങ്ങളിലും പൂർത്തിയായി.