നിലവിൽ സംസ്ഥാനത്ത് 307603 സീറ്റുകള്‍ മാത്രമാണ് പ്ലസ് വണിനായി ഉള്ളത്. ആദ്യ അലോട്ട്മെന്റ് പട്ടിക പുറത്തുവന്നപ്പോള്‍ 64117 സീറ്റുകളാണ് ഇനി ഒഴിവുള്ളത്.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…
ജനറല്‍ വിഭാഗത്തില്‍ ജില്ലയില്‍ 153532 സീറ്റുണ്ട്. ഇതില്‍ 153516 സീറ്റുകളിലും പ്രവേശനം പൂര്‍ത്തിയായി. 16 സീറ്റുകളാണ് ഇനി ശേഷിക്കുന്നത്. ഭിന്നശേഷി വിഭാഗത്തില്‍ 7107 സീറ്റുകളില്‍ 3716 സീറ്റുകളാണ് അലോട്ട് ചെയ്തത്. 3391 സീറ്റുകള്‍ ബാക്കിയുണ്ട്.സ്പോര്‍ട്സ് ക്വോട്ടയില്‍ 8559 അപേക്ഷകളാണ് ലഭിച്ചത്. നിലവില്‍ 7997 സീറ്റുകളുണ്ട്. 6155 സീറ്റുകളിലേക്കാണ് ആദ്യ അലോട്മെന്റ് നടത്തിയത്. 1842 സീറ്റുകള്‍ ഒഴിഞ്ഞു കിടക്കുകയാണ്. ആദ്യ അലോട്മെന്റിനു ശേഷം എസ്.സി വിഭാഗത്തില്‍ 2150 സീറ്റുകളും എസ്.ടി വിഭാഗത്തില്‍ 2908 സീറ്റുകളും ഒഴിഞ്ഞു കിടക്കുന്നുണ്ട്. എസ്.സി വിഭാഗത്തില്‍ 32349 പേരും എസ്.ടി വിഭാഗത്തില്‍ 4044 പേരുമാണ് പ്രവേശനം നേടിയത്. മുസ് ലിം വിഭാഗത്തിലെ 13296 സീറ്റുകളില്‍ 13106 സീറ്റുകളിലും അലോട്മെന്റ് പൂര്‍ത്തിയായി. 190 സീറ്റുകളാണ് ഒഴിഞ്ഞുകിടക്കുന്നത്. അതേസമയം, ആദ്യ അലോട്ട്മെന്റ് ലഭിച്ച വിദ്യാര്‍ഥികള്‍ക്ക് ഇന്നു രാവിലെ 10 മുതല്‍ സ്കൂളുകളില്‍ എത്തി പ്രവേശനം നേടാം. ജൂണ്‍ ഏഴ് വെള്ളിയാഴ്ച വൈകിട്ട് അഞ്ചുവ zeeരെയാണ് ഒന്നാംഘട്ട അലോട്ട്മെന്റ് ലിസ്റ്റ് അനുസരിച്ചുള്ള പ്രവേശനം നേടനവുക. ഈ അലോട്ട്മെന്റില്‍ പ്രവേശനം ലഭിക്കാത്തവര്‍ക്കായി തുടര്‍ അലോട്ട്മെന്റുകള്‍ വൈകാതെ പ്രസിദ്ധീകരിക്കും.അലോട്ട്മെന്റ് എങ്ങിനെ പരിശോധിക്കാം?പൊതുവിദ്യാഭ്യാസ വകുപ്പിന്റ www.admission.dge.kerala.gov.in എന്ന വെബ്സൈറ്റിലാണ് അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചിട്ടുള്ളത്.വെബ്സൈറ്റില്‍ പ്രവേശിച്ച ശേഷം ‘Click for Higher Secondary Admission’ എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ അഡ്മിഷന് വെബ്സൈറ്റില്‍ പ്രവേശിക്കാം.Candidate LoginSWS ലൂടെ ലോഗിന്‍ ചെയ്യുക.First Allot Results എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ നിങ്ങള്‍ക്ക് അലോട്ട്മെന്റ് ലഭിച്ചോ എന്ന കാര്യങ്ങള്‍ അറിയാം.https://www.suprabhaatham.com/details/401732?link=plusonefirstallotmentoutഇതില്‍ നിന്നു ലഭിക്കുന്ന അലോട്ട്മെന്റ് ലെറ്ററുമായി സര്‍ട്ടിഫിക്കറ്റുകളുടെ അസല്‍ കോപ്പി സഹിതം രക്ഷകര്‍ത്താവിനൊപ്പം സ്കൂളില്‍ ഹാജരായി വേണം അഡ്മിഷന് ഉറപ്പിക്കാന്‍.