സാമൂഹ്യക്ഷേമ പെൻഷൻ കുടിശിക അതിവേഗം കൊടുത്തുതീർക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. സർക്കാർ ജീവനക്കാരുടെ ഡിഎ, പെൻഷൻകാരുടെ കുടിശികകളും വേഗത്തില്‍ കൊടുത്തുതീർക്കാൻ കഴിയുമെന്നാണു പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/H87vqTeVKgiCLe3WEtlREr
സംസ്ഥാന സർക്കാരിന്‍റെ പ്രോഗ്രസ് റിപ്പോർട്ട് പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. 2016ലെ സർക്കാർ അധികാരത്തിലെത്തുമ്ബോള്‍ 600 രൂപയായിരുന്ന സാമൂഹ്യക്ഷേമ പെൻഷൻ ഇപ്പോള്‍ 1600 രൂപയില്‍ എത്തിനില്‍ക്കുകയാണെന്നു മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.ഇപ്പോള്‍ ഓരോ മാസവും ക്ഷേമ പെൻഷൻ കൃത്യമായി നല്‍കുന്നുണ്ട്. അതു മുടക്കാമെന്ന ധാരണ ആർക്കും വേണ്ട. കുടിശികത്തുക ഒന്നിച്ചു കൊടുത്തുതീർക്കാൻ ഇപ്പോഴത്തെ സാമ്ബത്തിക പ്രയാസംകൊണ്ടു കഴിയില്ല. എന്നാല്‍ കുടിശിക അതിവേഗം കൊടുത്തു തീർക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.