ഏഴു വനിതാ രത്‌നങ്ങളാണ് മൂന്നാം നരേന്ദ്ര മോദി സര്‍ക്കാരിലെ 72 അംഗ മന്ത്രിസഭയില്‍ ഇത്തവണ. ഇവരില്‍ കാബിനറ്റ് പദവിയുള്ളത് രണ്ടുപേര്‍ക്കാണ്.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!
കാബിനറ്റ് പദവി ലഭിച്ച മന്ത്രിമാര്‍ നിര്‍മല സീതാരാമനും അന്നപൂര്‍ണ ദേവിയുമാണ്. സഹമന്ത്രിമാരായി ഞായറാഴ്ച സത്യപ്രതിജ്ഞ ചെയ്തത് അനുപ്രിയ പട്ടേല്‍, രക്ഷാ ഖഡ്സെ, സാവിത്രി ഠാക്കൂര്‍, ശോഭ കരന്തലാജെ, നിമു ബെന്‍ ബം ബനിയ എന്നിവരാണ്. പത്ത് വനിതാ മന്ത്രിമാരാണ് രണ്ടാം മോദി മന്ത്രിസഭയിലുണ്ടായിരുന്നത്. നിർമല സീതാരാമൻ ഇത്തവണയും ധനകാര്യ വകുപ്പ് കൈകാര്യം ചെയ്യാനാണ് സാധ്യത.നേരത്തെ പ്രതിരോധവകുപ്പും തമിഴ്‌നാട്ടില്‍ നിന്നുള്ള മുതിര്‍ന്ന ബി ജെ പി നേതാവായ നിര്‍മല കൈകാര്യം ചെയ്തിട്ടുണ്ട്. അനുപ്രിയ പട്ടേല്‍ ബി ജെ പിയുടെ സഖ്യകക്ഷിയായ അപ്നാദളിന്‍റെ സാനേലാല്‍ അധ്യക്ഷയാണ്. മുഖ്യമന്ത്രി ഏക്നാഥ് ഖഡ്സെയുടെ മരുമകളാണ് രക്ഷ ഖഡ്സെ. ആദ്യമായി മന്ത്രിയാകുന്ന സാവിത്രി ഠാക്കൂർ വിജയിച്ചത് ധറില്‍ നിന്ന് രണ്ടു ലക്ഷത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ്.