Posted By Anuja Staff Editor Posted On

പരാതിക്കാർ ജീവനക്കാരെ ശിക്ഷിക്കേണ്ടതില്ല..!കെഎസ്‌ആർടിസി ജീവനക്കാരെക്കുറിച്ചുള്ള പരാതികള്‍ അറിയിക്കുവാനായി ഇനി വാട്ട്സാപ്പ് നമ്പർ

പരാതിക്കാർ ജീവനക്കാരെ ശിക്ഷിക്കേണ്ടതില്ല..!കെഎസ്‌ആർടിസി ജീവനക്കാരെക്കുറിച്ചുള്ള പരാതികള്‍ അറിയിക്കുവാനായി വാട്ട്സാപ്പ് നമ്ബർ – 9188619380ഗതാഗത വകുപ്പ് മന്ത്രിയുടെ നിർദ്ദേശപ്രകാരം ജീവനക്കാരുടെ പെരുമാറ്റവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ഉണ്ടാകുമ്ബോഴും റാഷ് ഡ്രൈവിംഗുമായി ബന്ധപ്പെട്ട പരാതികള്‍ ഉണ്ടാകുമ്ബോഴും 9188619380 എന്ന വാട്ട്സാപ്പ് നമ്ബറില്‍ അറിയിക്കാവുന്നതാണ്.

വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/H87vqTeVKgiCLe3WEtlREr

യാത്രക്കാരോ പൊതുജനങ്ങളോ നിയമം കൈയിലെടുക്കേണ്ടതില്ല. അത്തരം സാഹചര്യങ്ങളെ ഉചിതമായി കൈകാര്യം ചെയ്യേണ്ടത് കെഎസ്‌ആർടിസി മാനേജ്‌മെൻ്റിന്റെ ഉത്തരവാദിത്തമാണ്.ജീവനക്കാരുടെ ഭാഗത്തുനിന്നുള്ള ഏതെങ്കിലും മോശം പെരുമാറ്റമോ അവരെക്കുറിച്ചുള്ള പരാതികളോ പരിശോധിക്കുവാനും പരിഹരിക്കുവാനും മാനേജ്മെൻ്റിന് അധികാരവും ശരിയായ മാർഗവുമുണ്ട്. ഇതിലൂടെ ശരിയായ നടപടിക്രമങ്ങളും നിയമങ്ങളും പാലിച്ച്‌ പരാതിക്കാർക്ക് നീതി ലഭിക്കുന്നുണ്ടെന്നും ഏത് പ്രശ്‌നങ്ങളും ന്യായമായും വ്യവസ്ഥാപിതമായും പരിഹരിക്കപ്പെടുന്നുണ്ടെന്നും ഉറപ്പാക്കാൻ കഴിയും…അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള സംഭവങ്ങള്‍ ഉണ്ടാകുമ്ബോള്‍ യാത്രക്കാരോ പൊതുജനങ്ങളോ നിയമം കയ്യിലെടുക്കാൻ ശ്രമിക്കരുത്. 9188619380 എന്ന വാട്സ്‌ആപ്പ് നമ്ബറിലൂടെ കെഎസ്‌ആർടിസിക്ക് ലഭിക്കുന്ന പരാതികളില്‍ കൃത്യമായ അന്വേഷണവും ഉചിതമായ നടപടിയും ഉറപ്പുതരുന്നു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *