റായ്ബറേലി നിലനിർത്തി, വയനാട് ഒഴിഞ്ഞു; രാഹുലിന് പകരം പ്രിയങ്കയെത്തും

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി വയനാട് പാർലമെന്‍റ് അംഗത്വം രാജിവയ്ക്കും.

വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!

ഉപതെരഞ്ഞെടുപ്പില്‍ സഹോദരി പ്രിയങ്ക മത്സരിക്കുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പറഞ്ഞു.വടക്കേ ഇന്ത്യ കേന്ദ്രീകരിച്ചു പ്രവർത്തിക്കേണ്ട സാഹചര്യമുള്ളതിനാല്‍ രാഹുല്‍ വയനാട് ഒഴിയുകയാണെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു. രാഹുല്‍ ഗാന്ധി ഏത് ലോക്സഭാ മണ്ഡലം നിലനിർത്തണമെന്ന് തീരുമാനിക്കാൻ കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ വസതിയില്‍ ചേർന്ന യോഗത്തിലാണ് തീരുമാനം.യോഗത്തില്‍ രാഹുല്‍ ഗാന്ധി, സോണിയാ ഗാന്ധി, എഐസിസി ജനറല്‍ സെക്രട്ടറിമാരായ കെ.സി.വേണുഗോപാല്‍, പ്രിയങ്ക ഗാന്ധി തുടങ്ങിയവർ പങ്കെടുത്തു.ഇന്ദിരാ ഗാന്ധിയും പിന്നീട് സോണിയാ ഗാന്ധിയും വിജയിച്ച റായ്ബറേലി മണ്ഡലത്തില്‍ ഇത്തവണ രാഹുല്‍ 3.9 ലക്ഷം വോട്ടിന്‍റെ ഭൂരിപക്ഷമാണ് നേടിയത്. ബിജെപി സ്ഥാനാർഥി ദിനേശ് പ്രതാപ് സിംഗിനെയാണ് പരാജയപ്പെടുത്തിയത്. വയനാട്ടില്‍ 3.64 ലക്ഷം വോട്ടിന്‍റെ ഭൂരിപക്ഷത്തിനാണ് എല്‍ഡിഎഫിലെ ആനിരാജയെ പരാജയപ്പെടുത്തിയത്. നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ രാഹുലിന് വയനാട്ടില്‍ തുടരാന്‍ കഴിയില്ലെന്ന് കെപിസിസി പ്രസിഡന്‍റ് കെ.സുധാകരൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.രാഹുല്‍ ഒഴിയുകയാണെങ്കില്‍ പ്രിയങ്കയെ വയനാട്ടില്‍ മത്സരിപ്പിക്കണമെന്ന് കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം നേരത്തെ ആവശ്യപ്പെട്ടിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top