പ്രിയങ്കാഗാന്ധിയുടെ വയനാട്ടിലേക്കുള്ള വരവ് ; വൻ മുന്നേറ്റം ഉറപ്പാക്കി കോൺഗ്രസ്

പ്രി യങ്കാ ഗാന്ധി കന്നിയങ്കത്തിന് ഇറങ്ങുമ്ബോള്‍ ഭൂരിപക്ഷം കുത്തനെ ഉയര്‍ത്താന്‍ കഴിയുമെന്നാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ പ്രതീക്ഷ.സ്ത്രീ വോട്ടുകള്‍ ഭൂരിഭാഗവും പ്രിയങ്കയ്ക്ക് ലഭിക്കുമെന്നും കണക്കുകൂട്ടുന്നു. വയനാട്ടില്‍ രാഹുല്‍ ഗാന്ധിക്ക് പകരമെത്തുന്ന പ്രിയങ്കയെ രണ്ടാം ഇന്ദിര എന്നാണ് കോണ്‍ഗ്രസ് വിശേഷിപ്പിക്കുന്നത്.

വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/LmKCkdYCFWw7xvXGGSdarN

പ്രിയങ്കാ ഗാന്ധിയെ ആവേശത്തോടെ വരവേല്‍ക്കാന്‍ തയ്യാറെടുക്കുകയാണ് യുഡിഎഫ് പ്രവര്‍ത്തകര്‍. രണ്ടുവട്ടം രാഹുല്‍ നേടിയ മിന്നും വിജയം ആവര്‍ത്തിക്കാന്‍ കഴിയുമെന്നാണ് കോണ്‍ഗ്രസ് പ്രതീക്ഷ. 2019ല്‍ രാഹുല്‍ ഗാന്ധി നേടിയ 4.31 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷം പ്രിയങ്ക മറികടക്കുമെന്നും പാര്‍ട്ടി കണക്കുകൂട്ടുന്നു. ദേശീയ തലത്തില്‍ ഇന്‍ഡ്യ സഖ്യത്തിന്റെ മുന്നേറ്റം വയനാട്ടില്‍ പ്രതിഫലിച്ചേക്കും. ന്യൂനപക്ഷ വോട്ടുകളും സ്ത്രീ വോട്ടുകളും ലക്ഷ്യമിട്ടാകും യുഡിഎഫിന്റെ പ്രചാരണം.


Leave a Comment

Your email address will not be published. Required fields are marked *

Scroll to Top