കൽപറ്റ ഇക്കോ ടൂറിസം കേന്ദ്രങ്ങൾ അടച്ചുപൂട്ടിയതോടെ കടുത്ത പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന വയനാട്ടിലെ വിനോദ സഞ്ചാരമേഖലയ്ക്ക് ഇടിത്തീയായി കോടതി നിർദേശം.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/LmKCkdYCFWw7xvXGGSdarN
ഇക്കോ ടൂറിസം കേന്ദ്രങ്ങളിലെ വിനോദ സഞ്ചാരികളുടെ എണ്ണം കുറയ്ക്കണമെന്ന കോടതി നിർദേശം നടപ്പിലായാൽ ഊട്ടി നേരിട്ടതുപോലുള്ള കനത്ത നഷ്‌ടമായിരിക്കും വയനാടിനെയും കാത്തിരിക്കുന്നതെന്നാണ് വിനോദ സഞ്ചാര മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർ പറയുന്നത്.ഊട്ടിയിൽ പ്രവേശിക്കാൻ പാസ് ഏർപ്പെടുത്തിയതോടെ വിനോദ സഞ്ചാരികളുടെ എണ്ണം കുത്തനെ ഇടിഞ്ഞു. 5000 രൂപ വാടകയുണ്ടായിരുന്ന ഹോട്ടൽ മുറികൾക്ക് 1500 രൂപയായി. നാലു മാസമായി വയനാട്ടിലെ ഇക്കോ ടൂറിസം കേന്ദ്രങ്ങൾ അടഞ്ഞുകിടക്കുകയാണ്. കടുത്ത വേനലാകുമ്പോൾ അടയ്ക്കുകയും മഴ പെയ്താൽ തുറക്കുകയുമാണ് പതിവ്. എന്നാൽ ഇക്കൊല്ലം ജൂൺ ആയിട്ടും കേന്ദ്രങ്ങൾ തുറന്നില്ല. ഉടൻ തുറക്കുമെന്ന പ്രതീക്ഷയിൽ ദിവസവും തള്ളിനീക്കുന്നതിനിടെയാണ് കോടതി നിർദേശം ഇരുട്ടടിയായത്.