ഫുൾ എ പ്ലസ് ഉണ്ടോ? ആയിരം രൂപ സ്കോളർഷിപ്പ് ഏഴുവർഷം നിങ്ങൾക്ക് കിട്ടും

ഈ വർഷം പ്ലസ് വണ്ണിന് ചേർന്ന വിദ്യാർത്ഥികൾക്ക് ഇൻഫോസിസ് സ്ഥാപീകരിൽ ഒരാളായ എസ് ഡി ഷിബുലാൽ ഏർപ്പെടുത്തിയ വിദ്യാധൻ സ്കോളർഷിപ്പിന് അപേക്ഷിക്കാൻ കഴിയുന്നതാണ് . അർഹരായ വിദ്യാർഥികൾ ഏതെന്ന് വെച്ചാൽ ഇവയാണ്,സ്റ്റേറ്റ്, സി.ബി.എ സ്.ഇ, ഐ.സി.എസ്.ഇ സിലബസില്‍ പത്താം ക്ലാസില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് ലഭിച്ച, വാർഷിക വരുമാനം രണ്ടു ലക്ഷത്തില്‍ താഴെയുള്ള കുടുംബങ്ങളിലെ വിദ്യാർഥികളാണ്. ഭിന്നശേഷിക്കാരായ വിദ്യാർഥികൾക്ക് എ ഗ്രേഡ് മതി.

വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/LmKCkdYCFWw7xvXGGSdarN

മിടുക്കർക്ക് ഏഴുവർഷം വരെ ഉപരിപഠനം നടത്താൻ കഴിയും വിധമാണ് വിദ്യാധൻ സ്കോളർഷിപ്പിന്റെ ഘടന. പ്ലസ് വണ്ണിലും പ്ലസ് ‌ടുവിലും വർഷം 10000 രൂപ വീതവും ബിരുദത്തിനും ബിരുദാനന്തര ബിരുദത്തിനും കോഴ്സ് ഫീസിനനുസരിച്ചുള്ള തുകയുമാണ് സ്കോളർഷിപ്പ് . മികച്ച കരിയർ ലഭ്യമാക്കാനും സഹായമുണ്ടാകും. ജൂണ്‍ 30നകം www.vidyadhan.org/apply വഴി അപേക്ഷിക്കാം.

പഠനനിലവാരം നിലനിറുത്തുന്നവർക്ക് നാട്ടിലും വിദേശത്തും ഉന്നതപഠനത്തിന് സ്കോളർഷിപ്പ് തുടരും. ഷിബുലാലിന്റെ മാതാപിതാക്കളുടെ സ്മരണയ്ക്കായി രൂപീകരിച്ച സരോജിനി ദാമോദരൻ ഫൗണ്ടേഷനാണ് പ്രതിവർഷം കേരളത്തിലെ 125 കു ട്ടികള്‍ക്ക് സ്കോളർഷിപ്പ് നല്‍കുന്നത്. മറ്റ്14സംസ്ഥാനങ്ങളിലും വിദ്യാധൻ സ്കോളർഷിപ്പ് പ്രോഗ്രാമുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top