കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ മുന്നോക്ക വിഭാഗങ്ങളെ അവഗണിക്കുന്നു: എന്‍എസ്‌എസ് ജനറല്‍ സെക്രട്ടറി

എൻഎസ്‌എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ മുന്നോക്ക വിഭാഗങ്ങളെ അവഗണിക്കുന്നുവെന്ന് ആരോപിച്ചു. ജാതി സംവരണം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട അദ്ദേഹം, ജാതി-മത ഭേദമന്യേ എല്ലാവരെയും സമതുല്യമായി കാണുന്ന ബദൽ സംവിധാനം വേണമെന്നും കൂട്ടിച്ചേർത്തു.

വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/LmKCkdYCFWw7xvXGGSdarN

എൻഎസ്‌എസിന്റെ ബജറ്റ് സമ്മേളനത്തിൽ സുകുമാരൻ നായർ ഇരു സർക്കാരുകളും മുന്നോക്ക സമുദായങ്ങൾക്ക് നീതി നൽകാതെ അവരെ അകറ്റി നിർത്തുന്നുവെന്ന് വിമർശിച്ചു.

സംസ്ഥാന സർക്കാരിനെതിരെ കടുത്ത വിമർശനം ഉന്നയിച്ച അദ്ദേഹം, സർക്കാരിന്റെ നിലപാടുകൾ വർഗീയ സ്പർദ്ധ പടർത്തുന്നതാണെന്നും, തെരഞ്ഞെടുപ്പ് പരാജയത്തിൽ നിന്ന് പാഠം പഠിച്ചില്ലെങ്കിൽ ഇനിയും തിരിച്ചടികൾ നേരിടേണ്ടി വരുമെന്നും പറഞ്ഞു. ജാതി സംവരണവും ജാതി സെൻസസിനായുള്ള മുറവിളിയും ജാതി സമുദായങ്ങളുടെ സമ്മർദ്ദ തന്ത്രങ്ങൾക്ക് വഴങ്ങുന്ന രാഷ്ട്രീയ പാർട്ടികളുടെ പ്രീണന നയമാണെന്നും സുകുമാരൻ നായർ വിമർശിച്ചു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top