ഭൂമിയിലേക്ക് ലക്ഷ്യമിട്ട് വരുന്ന അപകടസാധ്യതയുള്ള ഛിന്നഗ്രഹം;നാസ

ഭൂമിയിലേക്ക് ലക്ഷ്യമിട്ട് ഒരു അപകടസാധ്യതയുള്ള ഛിന്നഗ്രഹം വരുന്നതായി യുഎസ് ബഹിരാകാശ ഏജന്‍സിയായ നാസ അറിയിച്ചു. 72 ശതമാനം സാധ്യതയുണ്ട് ഈ ഛിന്നഗ്രഹം ഭൂമിയിലേക്ക് പതിക്കുമെന്ന് നാസ പറയുന്നു.

വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/LmKCkdYCFWw7xvXGGSdarN

നമ്മള്‍ ഇതിനെ തടയാന്‍ വേണ്ടത്ര തയാറല്ലെന്ന് നാസ വിലയിരുത്തുന്നു. ഏപ്രിലിൽ നാസ നടത്തിയ ദ്വിവത്സര പ്ലാനെറ്ററി ഡിഫെൻസ് ഇന്ററജൻസി ടേബിള്‍ടോപ്പ് എക്സസൈസിൽ ഈ ഛിന്നഗ്രഹത്തിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞു. ജൂണ്‍ 20ന് മേരിലാന്‍ഡിലെ ജോണ്‍സ് ഹോപ്കിന്‍സ് അപ്ലൈഡ് ഫിസിക്‌സ് ലബോറട്ടറിയിൽ (APL) നടന്ന അഭ്യാസത്തിന്റെ സംഗ്രഹം നാസ പുറത്തുവിട്ടു.

റിപ്പോർട്ട് അനുസരിച്ച്, 2038 ജൂലൈ 12ന് ആണ് ഈ ഛിന്നഗ്രഹം ഭൂമിയുമായി കൂട്ടിയിടിക്കാന്‍ സാധ്യത. മണിക്കൂറിൽ 16,500 കിലോമീറ്റർ വേഗതയിലാണ് ഈ ഛിന്നഗ്രഹം സഞ്ചരിക്കുന്നത്. എന്നാൽ, ഛിന്നഗ്രഹത്തിന്റെ വലുപ്പം, ഘടന, ദീർഘകാല പാത എന്നിവ കൃത്യമായി നിർണയിക്കാൻ കഴിഞ്ഞിട്ടില്ലെന്ന് നാസ വ്യക്തമാക്കുന്നു.

നാസയുടെ ഡാർട്ട് (Double Asteroid Redirection Test- DART) മുതൽ ലഭിച്ച വിവരങ്ങള്‍ ഉപയോഗിച്ചുള്ള ആദ്യ പരീക്ഷണമാണ് ഇത്. ഛിന്നഗ്രഹ ആഘാതങ്ങളില്‍ നിന്ന് ഭൂമിയെ സംരക്ഷിക്കുന്നതിനുള്ള സാങ്കേതികവിദ്യയുടെ ആദ്യ ബഹിരാകാശ പ്രദർശനമാണ് ഡാർട്ട്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top