ഭൂമിയ്ക്ക് ഭീഷണിയില്ലാത്ത ഗണത്തില്‍പ്പെടുന്ന ‘2024 കെ.എൻ 1’ എന്ന ഛിന്നഗ്രഹം ഇന്ത്യന്‍ സമയം അര്‍ദ്ധരാത്രിയോടെ ഭൂമിയുടെ അരികിലൂടെ സുരക്ഷിതമായി കടന്നുപോയി. NASAയുടെ ജെറ്റ് പ്രൊപ്പല്‍ഷന്‍ ലബോറട്ടറി പ്രകാരം, 88 അടിയോളം വലിപ്പമുള്ള ഈ ഛിന്നഗ്രഹം മണിക്കൂറില്‍ 16,500 കിലോമീറ്റർ വേഗതയില്‍ 56 ലക്ഷം കിലോമീറ്റർ അകലെക്കൂടിയാണ് സഞ്ചരിച്ചത്.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/LmKCkdYCFWw7xvXGGSdarN
NASAയുടെ നിരീക്ഷണപ്രകാരം, പല വലുപ്പത്തിലുള്ള ഏകദേശം 30,000 ഛിന്നഗ്രഹങ്ങളാണ് ഭൂമിയുടെ സമീപത്തുള്ളതായി കണ്ടെത്തിയത്. ഇതില്‍ ഒരു കിലോമീറ്ററിലേറെ വീതിയുള്ള 850ലേറെ ഛിന്നഗ്രഹങ്ങളും അടങ്ങുന്നു. ഇവ ‘നിയർ എർത്ത് ഒബ്ജക്ട്സ്’ (NEOs) എന്ന പേരിലാണ് അറിയപ്പെടുന്നത്. വരുന്ന 100 വർഷത്തിനിടെ ഇവയില്‍ ഒന്നും ഭൂമിയ്ക്ക് ഭീഷണി സൃഷ്ടിക്കില്ലെന്ന് ഗവേഷകർ വ്യക്തമാക്കുന്നു.
NASA അടക്കമുള്ള ബഹിരാകാശ ഏജൻസികൾ നിരന്തരം ഭൂമിയ്ക്കരികിലൂടെ കടന്നുപോകുന്ന ഛിന്നഗ്രഹങ്ങളെ നിരീക്ഷിച്ച് വരികയാണ്, ഇതിനാൽ ഏതു ഭീഷണിയും നേരത്തേ തിരിച്ചറിയാനും നടപടികൾ സ്വീകരിക്കാനുമുള്ള കഴിവ് വർദ്ധിക്കുന്നു.