കേരളത്തിന്റെ പേരിൽ ഭേദഗതി ആവശ്യപ്പെട്ടുള്ള പ്രമേയം നിയമസഭ ഐക്യകണ്‌ഠേന പാസാക്കി. ഭരണഘടനയില്‍ ‘കേരള’ എന്നതിന് പകരം ‘കേരളം’ എന്നാക്കണമെന്നാവശ്യപ്പെട്ടുള്ള പ്രമേയം മുഖ്യമന്ത്രിയായ പിണറായി വിജയൻ നിയമസഭയിൽ അവതരിപ്പിച്ചു.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!
2023-ൽ ആദ്യമായി അവതരിപ്പിച്ച പ്രമേയം സാങ്കേതിക കാരണങ്ങളാൽ വീണ്ടും അവതരിപ്പിക്കേണ്ടി വന്നതെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു. ഭരണഘടനയുടെ ഒന്നാം പട്ടികയും എട്ടാം പട്ടികയിലുമുള്ള പേരിൽ മാറ്റം ആവശ്യപ്പെട്ടായിരുന്നു ആദ്യത്തെ പ്രമേയം.കേന്ദ്ര ആഭ്യന്തര വകുപ്പ്, ഒന്നാം പട്ടികയിൽ മാത്രം മാറ്റം വരുത്തിയാൽ മതിയെന്ന് അറിയിച്ചതോടെ പ്രമേയം വീണ്ടും അവതരിപ്പിക്കേണ്ടി വന്നതായും മുഖ്യമന്ത്രി വ്യക്തമാക്കി.അതേസമയം, സാങ്കേതിക പിഴവ് അശ്രദ്ധ മൂലമാണെന്ന് പ്രതിപക്ഷം സഭയിൽ വിമർശിച്ചു. ഇത്തരം പിഴവുകൾ ഒഴിവാക്കേണ്ടതുണ്ടെന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടി.