മണ്‍സൂണ്‍ കാലത്ത് സുലഭമായ മത്തി, അയില എന്നിവയുടെ ലഭ്യതയും വലിപ്പവും കാലാവസ്ഥ വ്യതിയാനത്തിന്റെ ഫലമായി ഗണ്യമായി കുറഞ്ഞതായി പുതിയ പഠനത്തില്‍ തെളിയിച്ചിട്ടുണ്ട്. കേരളതീരത്ത് കടലിലെ ചൂട് 26-27 ഡിഗ്രി സെല്‍ഷ്യസ് ആയിരിക്കെ 28-30 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയർന്നിരിക്കുന്നു. ഇത് ചിലപ്പോഴൊക്കെ 32 ഡിഗ്രി വരെ എത്തുന്നു.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/LmKCkdYCFWw7xvXGGSdarN
മത്തിയും അയിലയും ചൂട് കുറവുള്ള തമിഴ്നാട്, കര്‍ണാടക തീരങ്ങളിലേക്ക് പായുന്നതായി കണ്ടെത്തി. കേരളതീരത്ത് മുട്ടവിരിഞ്ഞ മത്തി കുഞ്ഞുങ്ങള്‍ക്ക് ആഹാരം ലഭിക്കാതെ വലിപ്പം കുറയുകയാണ്.
വലിപ്പം കുറഞ്ഞു, ഡിമാൻഡ് കൂടി
മത്തിയുടെ സാധാരണ വലിപ്പം 10 സെന്റീമീറ്ററും അയിലയുടെ 15 സെന്റീമീറ്ററുമാണ്. എന്നാൽ ഇപ്പോൾ 7-8 സെന്റീമീറ്റർ വലിപ്പമുള്ള മത്തിയാണ് ലഭിക്കുന്നത്.
2023ല്‍ ലഭിച്ചത്: 1.38 ലക്ഷം ടണ്‍
2012ല്‍ 8.32 ലക്ഷം ടണ്‍ മത്സ്യം കേരളത്തിലെ കടലുകളില്‍ നിന്നു ലഭിച്ചപ്പോള്‍ അതില്‍ 3.92 ലക്ഷം ടണ്‍ മത്തിയായിരുന്നു. 2023ല്‍ ഇത് 1.38 ലക്ഷം ടണ്ണായി കുറഞ്ഞു.
ലഭ്യതക്കുറവിന് കാരണം
മത്തിയുടെ ലഭ്യതക്കുറവിന് എല്‍നിനോ, ലാനിനാ പ്രതിഭാസമാണെന്ന് സെൻട്രല്‍ മറൈൻ ഫിഷറീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ പഠനത്തില്‍ കണ്ടെത്തി.