സാങ്കേതിക സര്‍വകലാശാല സര്‍ട്ടിഫിക്കറ്റ് പോര്‍ട്ടല്‍ വഴി

സാങ്കേതിക സർവകലാശാല (കെ.ടി.യു) വിവിധ കോഴ്സുകളിലെ (ബി.ടെക്, ബി.ആർക്, ബി.എച്ച്‌.എം.സി.ടി, ബി.ഡെസ്) വിജയികളെ ഇനിമുതൽ പോർട്ടല്‍ വഴി ഡിജിറ്റൽ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യും. പരീക്ഷാഫലപ്രഖ്യാപനത്തോടൊപ്പം തന്നെ പ്രൊവിഷണല്‍ സർട്ടിഫിക്കറ്റുകളും ഗ്രേഡ് കാർഡുകളും ഡിജിറ്റല്‍ മാതൃകയില്‍ പരീക്ഷാ കോണ്‍ട്രോളറുടെ ഇ-ഒപ്പോടെ വിദ്യാർഥികളുടെ പോർട്ടലില്‍ ലഭ്യമാക്കും.

വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/LmKCkdYCFWw7xvXGGSdarN

വിദ്യാർഥികള്‍ക്ക് സ്വന്തം പോർട്ടലില്‍ നിന്നും ഈ ഡിജിറ്റല്‍ സർട്ടിഫിക്കറ്റുകള്‍ ഡൗണ്‍ലോഡ് ചെയ്യാം. ബിരുദ സർട്ടിഫിക്കറ്റിനുള്ള അപേക്ഷകള്‍ ജൂണ്‍ 28 മുതല്‍ സ്വീകരിച്ചുതുടങ്ങും. കൂടാതെ, സർട്ടിഫിക്കറ്റുകള്‍ ഡിജിറ്റല്‍ രൂപത്തില്‍ ഡിജി ലോക്കറിലൂടെയും ലഭ്യമാകും.

ഈ പുതിയ സാങ്കേതിക പരിവർത്തനം വിദ്യാർത്ഥികൾക്ക് അവരുടെ സർട്ടിഫിക്കറ്റുകൾ എളുപ്പത്തിൽ ലഭ്യമാക്കുന്നതിനും സമയബന്ധിതമായ സേവനം ഉറപ്പാക്കുന്നതിനും ഏറെ സഹായകമാകും.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top