കെഎസ്‌ആര്‍ടിസിയില്‍ നിലവിലെ ടിക്കറ്റ് ബുക്കിംഗ് സംവിധാനത്തെക്കുറിച്ച് വ്യാപകമായി ഉയരുന്ന പരാതികള്‍ പരിഹരിക്കുന്നതിനായി, റെയില്‍വേയുടെ മാതൃകയില്‍ ആപ്പുകള്‍ വികസിപ്പിക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ. ബി ഗണേഷ് കുമാര്‍ അറിയിച്ചു.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/LmKCkdYCFWw7xvXGGSdarN
യാത്രക്കാര്‍ക്ക് കൂടുതല്‍ വിവരസമ്പന്നമായ ടിക്കറ്റ് ബുക്കിംഗ് അനുഭവം ഉറപ്പാക്കാൻ, കെഎസ്‌ആര്‍ടിസി സ്റ്റാന്‍ഡുകളില്‍ ഡിസ്‌പ്ലേ ബോര്‍ഡുകള്‍ സ്ഥാപിച്ച് ബസുകളുടെ റൂട്ടുകളും സമയവും കൃത്യമായി പ്രദര്‍ശിപ്പിക്കാനാണ് ആലോചിക്കുന്നത്. കൂടാതെ, മൈക്കിലൂടെ ബസുകളുടെ റൂട്ടുകളും സമയവും അനൗണ്‍സ് ചെയ്യുന്ന സംവിധാനവും ഗതാഗത വകുപ്പ് പരിഗണിക്കുകയാണ്.
ദേശസാസ്‌കൃത റൂട്ടുകളിലും എസി ബസുകളുടെ സംഖ്യ വര്‍ദ്ധിപ്പിക്കാനും ഗതാഗത വകുപ്പ് പദ്ധതിയുണ്ട്. ഇതോടൊപ്പം, ജീവനക്കാരുടെ ശമ്പളം ഒറ്റത്തവണയായി വിതരണം ചെയ്യുന്നതിനുള്ള നടപടിക്രമങ്ങളും മുന്നോട്ടുപോകുകയാണ്. 1.5 മാസത്തിനകം ഈ പദ്ധതി നടപ്പാക്കാനാവുമെന്ന് മന്ത്രിയും നിയമസഭയെയും അറിയിച്ചു.