ജൂൺ മാസത്തെ റേഷൻ വിതരണം ജൂലൈ 5 വരെ നീട്ടിയതായി ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ. അനിൽ അറിയിച്ചു. സ്റ്റോക്ക് തിട്ടപ്പെടുത്തുന്നതിനായി റേഷൻ വ്യാപാരികൾക്ക് അനുവദിച്ച അവധി ആദ്യ പ്രവർത്തി ദിവസമായ ജൂലൈ 1-നല്ലാതെ, ജൂലൈ 6-നായി മാറ്റിയിട്ടുണ്ട്. ജൂലൈ മാസത്തെ റേഷൻ വിതരണം ജൂലൈ 8 മുതൽ ആരംഭിക്കുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/LmKCkdYCFWw7xvXGGSdarN