സംസ്ഥാനത്ത് സ്വർണ വിലയിൽ മാറ്റമില്ല. ഇന്നത്തെ ഒരു പവൻ സ്വർണത്തിന്റെ വില 53,000 രൂപയാണ്, ഒരു ഗ്രാം 6625 രൂപ.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/LmKCkdYCFWw7xvXGGSdarN
മാസത്തിന്റെ ആദ്യ വാരത്തിൽ 54,080 രൂപ എന്ന ഉയർന്ന പോയിന്റിൽ എത്തിയ സ്വർണവില, തുടർന്ന് ചില ദിവസങ്ങളിൽ മാറ്റങ്ങൾ കാണിച്ചിരുന്നു. മൂന്നു ദിവസങ്ങളായി 53,000 രൂപയിൽ താഴെ പോയ സ്വർണവില, വീണ്ടും ഉയരുകയായിരുന്നു.
കഴിഞ്ഞ മാസം 20ന് 55,120 രൂപയായി ഉയർന്ന് സ്വർണവില പുതിയ ഉയരം കീഴടക്കിയിരുന്നു. ഓഹരി വിപണിയിലെയും അന്താരാഷ്ട്ര വിപണിയിലെയും ചലനങ്ങളാണ് സ്വർണവിലയിൽ മാറ്റങ്ങൾ വരുത്തുന്നത്.