താലൂക്ക്-ജില്ലാ-സംസ്ഥാനതല മത്സരങ്ങള്‍ – മണ്‍സൂണ്‍ മഡ് ഫെസ്റ്റ്
ജില്ലയില്‍ മണ്‍സൂണ്‍ ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി സംസ്ഥാന ടൂറിസം വകുപ്പിന്റെയും ജില്ലാ ടൂറിസം പ്രമോഷന് കൗണ്‍സിലിന്റെയും നേതൃത്വത്തില്‍ വയനാട് മഡ് ഫെസ്റ്റ് രണ്ടാം പതിപ്പിന് ജൂലൈ ആറിന് തുടക്കമാകും. ത്രിതല പഞ്ചായത്ത്, വിവിധ വകുപ്പുകള്‍, ടൂറിസം മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വിവിധ സംഘടനകള്‍ എന്നിവയുടെ സഹകരണത്തോടെയാണ് മഡ് ഫെസ്റ്റ് നടക്കുന്നത്.മറ്റ് ജില്ലക്കാര്‍ക്കും അവസരം.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/LmKCkdYCFWw7xvXGGSdarN
മണ്‍സൂണ്‍ മിനി മാരത്തോണ്‍, മഡ് ഫുട്ബോള്‍, മണ്‍സൂണ്‍ മഡ് വടംവലി, കയാക്കിങ്, മണ്‍സൂണ്‍ ട്രക്കിംഗ്, മഡ് വോളിബോള്‍, മണ്‍സൂണ്‍ ക്രിക്കറ്റ്, മഡ് കബഡി, മഡ് പഞ്ച്ഗുസ്തി തുടങ്ങിയ വിവിധ മത്സരങ്ങള്‍ അനുബന്ധമായി നടക്കും. കല്‍പ്പറ്റ, മാനന്തവാടി, പനമരം താലൂക്കുകളിലെ വിവിധ കേന്ദ്രങ്ങളിലായി ജൂലൈ ആറ് മുതല്‍ 14 വരെയാണ് ഫെസ്റ്റ് നടക്കുക. ജൂലൈ ആറിന് മണ്‍സൂണ്‍ മിനി മാരത്തോണോടെ മഡ് ഫെസ്റ്റിന് തുടക്കമാവും. ജില്ലക്ക് പുറത്തുള്ളവരെയും പങ്കെടുപ്പിച്ചാണ് വിവിധ മത്സരങ്ങള്‍ നടത്തുന്നത്. മത്സര വിഭാഗത്തില്‍ താലൂക്ക്-ജില്ലാ-സംസ്ഥാനതല മത്സരങ്ങള്‍ നടക്കും. വിജയികള്‍ക്ക് 25,000, 15,000, 10,000, 5000, 3000, 2000 രൂപ വിധം ക്യാഷ് അവാര്‍ഡ് ലഭിക്കും. മഡ് ഫെസ്റ്റിലൂടെ ജില്ലയില്‍ എത്തുന്ന വിനോദസഞ്ചാരികള്‍ക്ക് മണ്‍സൂണ്‍ ടൂറിസം ആസ്വദിക്കാന്‍ അവസരം ഒരുക്കുകയാണെന്ന് ജില്ലാ കളക്ടര്‍ ഡോ. രേണുരാജ് പറഞ്ഞു. ജനകീയ പങ്കാളിത്തം ഉറപ്പാക്കി യുവാക്കള്‍-കുട്ടികള്‍-കുടുംബങ്ങള്‍ എന്നിവരെ ലക്ഷ്യമാക്കിയാണ് മഡ് ഫെസ്റ്റ് രണ്ടാം പതിപ്പ് നടത്തുന്നതെന്ന് ഡി.റ്റി.പി.സി എക്സിക്യൂട്ടീവ് ഭാരവാഹികള്‍ അറിയിച്ചു. കല്‍പ്പറ്റ ഓഷ്യന്‍ ഹോട്ടലില്‍ നടന്ന പത്രസമ്മേളനത്തില്‍ ജില്ലാ കളക്ടര്‍ ഡോ. രേണുരാജ് മഡ് ഫെസ്റ്റ് ജേഴ്സി പ്രകാശനം ചെയ്തു. ജില്ലാ ടൂറിസം പ്രമോഷന് കൗണ്‍സില്‍ എക്സിക്യൂട്ടീവ് അംഗങ്ങളായ വിജയന് ചെറുകര, കെ. അനില്‍കുമാര്‍, ടൂറിസം വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഡി.വി പ്രഭാത്, ഡി.റ്റി.പി.സി സെക്രട്ടറി കെ.ജി അജേഷ്, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
താലൂക്ക്-ജില്ലാ-സംസ്ഥാനതല മത്സര ഇനങ്ങള്‍
മഡ് ഫുട്ബോള്‍ (താലൂക്ക്-ജില്ലാ-സംസ്ഥാനതലം), മണ്‍സൂണ്‍ മഡ് വടംവലി (ജില്ലാതലം), കയാക്കിങ് (സംസ്ഥാനതലം), മഡ് വോളിബോള്‍ (സംസ്ഥാനതലം), മണ്‍സൂണ്‍ ക്രിക്കറ്റ് (ജില്ലാതലം), മഡ് കബഡി (ജില്ലാതലം), മഡ് പഞ്ചഗുസ്തി (ജില്ലാതലം), മണ്‍സൂണ്‍ ട്രക്കിംഗ് (ജില്ലാതലം) മത്സരങ്ങളാണ് നടക്കുക.
മത്സര ഇനങ്ങള്‍, സ്ഥലം, തിയതി
ജൂലൈ ആറിന് പനമരം മുതല്‍ മാനന്തവാടി വരെ നടക്കുന്ന മണ്‍സൂണ്‍ മിനി മാരത്തോണോടെ ജില്ലയില്‍ മഡ് ഫെസ്റ്റിന് തുടക്കമാവും. മാനന്തവാടി താലൂക്ക്തല മഡ് ഫുട്ബോള്‍ മത്സരം, ജില്ലാതല മഡ് വോളിബോള്‍ എന്നിവ ജൂലൈ 7, 8 തിയതികളില്‍ മാനന്തവാടി വള്ളിയൂര്‍ക്കാവിന് സമീപവും സുല്‍ത്താന്‍ ബത്തേരി താലൂക്ക്തല മഡ് ഫുട്ബോള്‍ മത്സരം ജൂലൈ 9 ന് നൂല്‍പ്പുഴ പഞ്ചായത്തിലെ കല്ലൂരിലും നടക്കും. സംസ്ഥാനതല കയാക്കിങ് (ഡബിള്‍) മത്സരം ജൂലൈ 10 ന് കറലാട് തടാകത്തില്‍ നടക്കും. വൈത്തിരി താലൂക്ക്-ജില്ലാ-സംസ്ഥാനതല മഡ് ഫുട്ബോള്‍ മത്സരം, മഡ് വടംവലി, മഡ് കബഡി, മട് പഞ്ചഗുസ്തി മത്സരങ്ങള്‍ ജൂലൈ 11 മുതല്‍ 14 വരെ കാക്കവയല്‍ മഡ് സ്റ്റേഡിയത്തില്‍ നടക്കും. ജില്ലയിലെ വിവിധ വകുപ്പുകള്‍, മാധ്യമപ്രവര്‍ത്തകര്‍, ടൂറിസം രംഗത്തെ വിവിധ സംഘടനകള്‍ എന്നിവര്‍ക്കായി ജൂലൈ 12 ന് കാക്കവയലില്‍ മഡ് ഫുട്ബോള്‍ മത്സരവും സംഘടിപ്പിക്കുന്നുണ്ട്. ജൂലൈ 14 ന് കാക്കവയലില്‍ നടക്കുന്ന സംസ്ഥാനതല മത്സരത്തില്‍ ജില്ലയില്‍ നിന്നും യോഗ്യത നേടിയ ടീമുകള്‍ക്ക് പുറമേ സംസ്ഥാനത്തെ വിവിധ ജില്ലകളെ പ്രതിനിധീകരിച്ച് എത്തുന്ന ടീമുകളും പങ്കെടുക്കും. ജൂലൈ 14 ന് കാക്കവയലില്‍ മഡ് വടംവലി, മഡ് കബഡി, പഞ്ചഗുസ്തി (ഓപ്പണ്‍ കാറ്റഗറി) മത്സരവും നടക്കും. താലൂക്ക്തല മഡ് ഫുട്ബോള്‍ വിജയികള്‍ക്ക് ക്യാഷ് അവാര്‍ഡും ജില്ലാതല മത്സരങ്ങളിലേക്ക് യോഗ്യതയും,ജില്ലാതല വിജയികള്‍ക്ക് ക്യാഷ് അവാര്‍ഡ് ലഭിക്കും.
മത്സരങ്ങള്‍ക്ക് മുന്‍കൂര്‍ രജിസ്ട്രേഷന്
മത്സരങ്ങള്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ പേരുകള്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയണം.
- മണ്‍സൂണ്‍ മാരത്തോണ്‍, മഡ് ഫുട്ബോള്‍ (മാനന്തവാടി താലൂക്ക്) മഡ് വോളിബോള്‍ മത്സരം (ജില്ലാതലം ): 7593892957
- മഡ് ഫുട്ബോള്‍ (സുല്‍ത്താന്‍ ബത്തേരി താലൂക്ക്): 7593892960
- മഡ് ഫുട്ബോള്‍ -ട്രേഡ്-ജില്ലാ-സംസ്ഥാനതല മത്സരം (വൈത്തിരി താലൂക്ക്): 7593892961
- കയാക്കിങ്: 7593892952
- മണ്‍സൂണ്‍ ട്രക്കിങ്, മണ്‍സൂണ്‍ ക്രിക്കറ്റ്, മഡ് പഞ്ചഗുസ്തി, മഡ് വടംവലി (ജില്ലാതല മത്സരം), മഡ് കബഡി: 7593892954.