സംസ്ഥാനത്ത് പരക്കെ മഴ സാധ്യത, ആറ് ജില്ലകളില്‍ യെല്ലോ അലർട്ട്

സംസ്ഥാനത്ത് ഇന്നും പരക്കെ മഴയ്ക്ക് സാധ്യതയുണ്ട്. ചിലയിടങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യത ഉണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കേരളാ തീരത്ത് ഉയർന്ന തിരമാലകള്‍ക്കും സാധ്യതയുള്ളതിനാല്‍ മത്സ്യബന്ധനം വിലക്കിയിട്ടുണ്ട്.

വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!

Widespread rains in the state, yellow alert in six districts

കേരളാ തീരത്ത് നിന്ന് മഹാരാഷ്ട്ര തീരം വരെയായി ന്യൂനമർദ്ദ പാതി നിലനിൽക്കുന്നുണ്ട്. വടക്കൻ ഗുജറാത്തിന് മുകളിലായി ചക്രവാതച്ചുഴിയുമുണ്ട്, ഇതിന്റെ സ്വാധീനഫലമായാണ് മഴ തുടരുന്നത്. പുതുക്കിയ ഉയർന്ന തിരമാല ജാഗ്രത നിർദ്ദേശം.കേരള തീരത്തും, തമിഴ്നാട് തീരത്തും 03-07-2024 രാത്രി 11.30 വരെ കള്ളക്കടൽ പ്രതിഭാസത്തിനും, ഉയർന്ന തിരമാലയ്ക്കും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top