മഹാരാഷ്ട്രയുടെ ചില ഭാഗങ്ങളില്‍ സിക്ക വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രത്തിന്റെ ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ഗര്‍ഭിണികളായ സ്ത്രീകളില്‍ പ്രത്യേക ശ്രദ്ധ പതിപ്പിക്കണമെന്നും, അണുബാധയേറ്റ ഗര്‍ഭിണികളുടെ ഭ്രൂണവളര്‍ച്ച നിരീക്ഷിക്കണമെന്നും കേന്ദ്രം നിര്‍ദേശിച്ചു.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/LmKCkdYCFWw7xvXGGSdarN
ഡയറക്ടര്‍ ജനറല്‍ ഓഫ് ഹെല്‍ത്ത് സര്‍വീസസ് ഡോ. അതുല്‍ ഗോയലിന്റെ ഉപദേശത്തിന് പുറമെ, പരിസരം ഈഡിസ് കൊതുക് മുക്തമാണെന്ന് ഉറപ്പാക്കാന്‍ നോഡല്‍ ഓഫീസറെ നിയോഗിക്കാനും ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് കേന്ദ്ര ആരോഗ്യ മന്ത്രാലയം ആവശ്യപ്പെട്ടു. ഡെങ്കിപ്പനി, ചിക്കുന്‍ഗുനിയ എന്നിവയുടെ വഹകനായ ഈഡിസ് കൊതുകുകള്‍ തന്നെയാണ് സിക്ക വൈറസിന്റെ കാരണക്കാരും.
മാരകമല്ലെങ്കിലും, സിക്ക വൈറസ് ബാധിച്ച ഗര്‍ഭിണികള്‍ക്ക് ജനിക്കുന്ന കുഞ്ഞുങ്ങളില്‍ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാവാനുള്ള സാധ്യതയുണ്ട്. അതിനാല്‍, വലിയ ജാഗ്രത പാലിക്കണമെന്ന് കേന്ദ്രം നിര്‍ദേശിക്കുന്നു.