Posted By Anuja Staff Editor Posted On

ഇമ്പിച്ചി ബാവ ഭവന പുനരുദ്ധാരണംധനസഹായത്തിന് അപേക്ഷിക്കാം

മുസ്‌ലീം, ക്രിസ്ത്യന്‍, ബുദ്ധ, സിഖ്, പാഴ്‌സി, ജൈന്‍ ന്യൂനപക്ഷ മതവിഭാഗത്തില്‍പ്പെടുന്ന വിധവകള്‍, വിവാഹ ബന്ധം വേര്‍പെടുത്തിയ സ്ത്രീകള്‍, ഉപേക്ഷിക്കപ്പെട്ട സ്ത്രീകള്‍ എന്നിവരെ സഹായിക്കുന്ന ഇമ്പിച്ചി ബാവ ഭവന പുനരുദ്ധാരണ പദ്ധതിയില്‍ ന്യൂനപക്ഷ ക്ഷേമവകുപ്പ് ധനസഹായം നല്‍കുന്നു.

വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/LmKCkdYCFWw7xvXGGSdarN

ധനസഹായത്തിന്റെ പ്രാധാന്യം:

  • മെച്ചപ്പെടുത്തല്‍: ശരിയായ ജനാലകള്‍, വാതിലുകള്‍, മേല്‍ക്കൂര, ഫ്‌ളോറിങ്ങ്, ഫിനിഷിങ്ങ്, പ്ലംബിങ്ങ്, സാനിറ്റേഷന്‍, ഇലക്ട്രിഫിക്കേഷന്‍ എന്നിവയില്ലാത്ത വീടുകളുടെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തുന്നതിനാണ് ധനസഹായം നല്‍കുന്നത്.
  • തുക: ഒരു വീടിന്റെ അറ്റകുറ്റപ്പണിക്ക് 50,000 രൂപ ധനസഹായം ലഭിക്കും. ഈ തുക തിരിച്ചടക്കേണ്ടതില്ല.
  • വിജ്ഞാപനം: അപേക്ഷകരുടെ വീടിന്റെ വിസ്തീര്‍ണ്ണം 1200 സ്‌ക്വയര്‍ ഫീറ്റില്‍ കൂടാന്‍ പാടില്ല. അപേക്ഷക കുടുംബത്തിലെ ഏക വരുമാനദായിക ആയിരിക്കണം. ബി.പി.എല്‍ കുടുംബങ്ങള്‍ക്ക് മുന്‍ഗണന നല്‍കും.

പ്രാമുഖ്യമുള്ള വിഭാഗങ്ങള്‍:

  • ശാരീരിക, മാനസിക വൈകല്യങ്ങള്‍ നേരിടുന്നവര്‍
  • പെണ്‍കുട്ടികള്‍ മാത്രമുള്ള അപേക്ഷകര്‍
  • നേരത്തെ 10 വര്‍ഷത്തിനുള്ളില്‍ ഭവന നിര്‍മ്മാണത്തിന് ധനസഹായം ലഭിക്കാത്തവര്‍

അപേക്ഷിക്കേണ്ട വിധം:

  • അപേക്ഷാ ഫോം: www.minoritywelfare.kerala.gov.in എന്ന വെബ്‌സൈറ്റില്‍ നിന്നും ലഭിക്കും.
  • അപേക്ഷ സമര്‍പ്പിക്കേണ്ട സ്ഥലം: കളക്ട്രേറ്റ് ന്യൂനപക്ഷ ക്ഷേമ സെല്ലില്‍ നേരിട്ടോ ഡെപ്യൂട്ടി കളക്ടര്‍ (ജനറല്‍), ജില്ലാ ന്യൂനപക്ഷ ക്ഷേമ സെക്ഷന്‍, കളക്ടറേറ്റ്, വയനാട് എന്ന വിലാസത്തിലേ അപേക്ഷകള്‍ അയക്കാം.
  • അവസാന തീയതി: ജൂലൈ 31 വരെ അപേക്ഷകള്‍ സ്വീകരിക്കും.

ഹാജരാക്കേണ്ട രേഖകള്‍:

  • 2023-24 സാമ്പത്തിക വര്‍ഷത്തെ ഭൂമിയുടെ നികുതി അടച്ച രസീതന്റെ പകര്‍പ്പ്
  • റേഷന്‍ കാര്‍ഡിന്റെ പകര്‍പ്പ്
  • വീട് റിപ്പയര്‍ ചെയ്യേണ്ടതിനും വീടിന്റെ വിസ്തീര്‍ണ്ണം 1200 സ്‌ക്വയര്‍ ഫീറ്റില്‍ കുറവാണെന്ന് തെളിയികുന്നതിനും വില്ലേജ് ഓഫീസറോ തദ്ദേശ സ്ഥാപന അസിസ്റ്റന്റ് എഞ്ചിനീയറോ നല്‍കുന്ന സാക്ഷ്യപത്രം
  • കഴിഞ്ഞ 10 വര്‍ഷ കാലയളവില്‍ മറ്റു സര്‍ക്കാര്‍ പദ്ധതികളില്‍ നിന്നും ഭവന നിര്‍മ്മാണത്തിനോ അറ്റകുറ്റപ്പണികള്‍ക്കോ ധനസഹായം ലഭിച്ചിട്ടില്ലെന്ന സര്‍ട്ടിഫിക്കറ്റ്

കൂടുതല്‍ വിവരങ്ങള്‍ക്ക്:

  • ഫോണ്‍: 04936 202251

Comments (0)

Leave a Reply

Your email address will not be published. Required fields are marked *