കുവൈറ്റ് ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് മന്ത്രി വീണ ജോർജ് ധനസഹായം കൈമാറി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നുള്ള 5 ലക്ഷം രൂപയാണ് കൈമാറിയത്. പത്തനംതിട്ട വാഴമുട്ടം സ്വദേശി മുരളീധരന്റെ കുടുംബാംഗങ്ങൾ ഈ ധനസഹായം ഏറ്റുവാങ്ങി. കൂടാതെ, നോർക്കയിലൂടെയുള്ള ഒമ്പതുലക്ഷം രൂപയും നൽകിയിട്ടുണ്ട്.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/LmKCkdYCFWw7xvXGGSdarN
അതേസമയം, തീപിടിത്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്കായി ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലി 1.20 കോടി രൂപ ധനസഹായം കൈമാറിയിരുന്നു. നോർക്ക തയ്യാറാക്കിയ പട്ടികയുടെ അടിസ്ഥാനത്തിലാണ് ഈ തുക കൈമാറിയത്. ഓരോ കുടുംബത്തിനും അഞ്ച് ലക്ഷം രൂപ വീതമാണ് നൽകുന്നത്. എം.എ യൂസഫലിയ്ക്ക് വേണ്ടി ലുലു ഗ്രൂപ്പ് റീജിയണല്‍ ഡയറക്ടര്‍ ജോയ് ഷഡാനന്ദന്‍, നോര്‍ക്ക റൂട്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ അജിത് കോളശ്ശേരിയ്ക്കാണ് തുക കൈമാറിയത്.