Posted By Anuja Staff Editor Posted On

സംസ്ഥാനത്ത് റേഷൻ കടകള്‍ നാല് ദിവസത്തേക്ക് തുറക്കില്ല

ഇ-പോസ് മെഷീന്‍ ക്രമീകരണവും റേഷന്‍ കട ഉടമകളുടെ സമരവും മൂലം സംസ്ഥാനത്ത് റേഷന്‍ കടകള്‍ നാലുദിവസത്തേക്ക് അടഞ്ഞുകിടക്കും. ഇന്ന് മുതല്‍ ജൂലൈ 9 വരെയാണ് റേഷന്‍ ഷോപ്പുകള്‍ അടച്ചിടുന്നത്.

വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/LmKCkdYCFWw7xvXGGSdarN

ഇ-പോസ് ക്രമീകരണത്തിനായാണ് ഇന്ന് റേഷന്‍ കടകള്‍ അടച്ചിടുന്നത്. നാളെ ഞായറാഴ്ച ആയതിനാല്‍ കടകള്‍ക്ക് അവധിയാണ്. തിങ്കളാഴ്ചയും ചൊവ്വാഴ്ചയും (ജൂലൈ 8, 9) റേഷന്‍ കടയുടമകള്‍ സമരത്തിലാണ്.

കഴിഞ്ഞ മാസത്തെ റേഷന്‍ വിതരണം ഈ മാസം അഞ്ചുവരെ നീട്ടിയിരുന്നു. അതുകൊണ്ടുതന്നെ ഈ മാസത്തെ റേഷന്‍ അഞ്ചാം തിയ്യതി വരെ വാങ്ങാന്‍ കഴിഞ്ഞിരുന്നുമില്ല.

വേതന പാക്കേജ് കാലോചിതമായി പരിഷ്‌കരിക്കുക, ക്ഷേമനിധി കാര്യക്ഷമമാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് റേഷന്‍ കടയുടമകളുടെ സമരം.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *