Posted By Anuja Staff Editor Posted On

അമീബിക് മസ്തിഷ്‌ക ജ്വരം: ചികിത്സയിലുള്ള കുട്ടിയുടെ ആരോഗ്യനിലയിൽ പുരോഗതി

തിക്കോടി സ്വദേശിയായ 14കാരൻ അമീബിക് മസ്തിഷ്‌ക ജ്വരത്തിന്‌ ചികിത്സയിൽ മികവോടെ പ്രതികരിച്ചുവരികയാണ്. മരുന്നുകളോട് കുട്ടി മികച്ച പ്രതികരണം കാണിക്കുന്നതായി ഡോക്ടര്‍മാര്‍ അറിയിച്ചു.

വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/LmKCkdYCFWw7xvXGGSdarN

ഒരു ആഴ്ച മുമ്പാണ് ഈ കുട്ടി പനി, തലവേദന, ഛര്‍ദി തുടങ്ങിയ രോഗലക്ഷണങ്ങളുമായി സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടത്. ചികിത്സയ്ക്കായി ആരോഗ്യ വകുപ്പ് ജര്‍മനിയില്‍ നിന്ന് മില്‍ട്ടി ഫോസിന്‍ എന്ന പ്രത്യേക മരുന്ന് എത്തിച്ചിരുന്നു.

ഒരു ആഴ്ച കഴിഞ്ഞുള്ള സ്രവപരിശോനയില്‍ ഫലം നെഗറ്റീവായാല്‍ കുട്ടി ആശുപത്രി വിടും. ലക്ഷണങ്ങള്‍ കണ്ടെത്തിയ ഉടന്‍ ചികിത്സ ആരംഭിച്ചതും പ്രത്യേക മരുന്ന് ലഭ്യമാക്കിയതുമാണ് കുട്ടിയുടെ ആരോഗ്യനില മെച്ചപ്പെടാന്‍ സഹായിച്ചത്.

ഇതേ കാട്ടുകുളത്തില്‍ കുളിച്ച മറ്റൊരു കുട്ടിയും സമാന ലക്ഷണങ്ങളോടെ ചികിത്സ തേടിയിരുന്നു. മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന ആ കുട്ടി ബുധനാഴ്ച നെഗറ്റീവ് പരിശോധനാഫലത്തോടെ ആശുപത്രി വിട്ടു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *