കേരളത്തിൽ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/LmKCkdYCFWw7xvXGGSdarN
മഴയ്ക്കുള്ള കാരണം
ന്യൂനമർദ്ദ പാത്തി, ചക്രവാതച്ചുഴി എന്നിവയുടെ സ്വാധീനഫലമായാണ് മഴ ശക്തി പ്രാപിക്കുന്നത്. വടക്കൻ കേരള തീരം മുതൽ തെക്കൻ ഗുജറാത്ത് തീരം വരെയുള്ള പ്രദേശങ്ങളിൽ ന്യൂനമർദ്ദ പാത്തി നിലനിൽക്കുന്നു. വടക്കൻ ആന്ധ്രാ പ്രദേശ് തീരത്തിന് സമീപം ബംഗാൾ ഉൾക്കടലിൽ ചക്രവാതച്ചുഴിയും നിലനിൽക്കുന്നു.
കാലാവസ്ഥ പ്രവചനങ്ങൾ
ഈ സാഹചര്യത്തിൽ അടുത്ത നാല് ദിവസത്തേക്ക് കേരളത്തിൽ വ്യാപകമായി ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. കേരള തീരത്തും തമിഴ്നാട് തീരത്തും നാളെ രാത്രി 11.30 വരെ കള്ളക്കടൽ പ്രതിഭാസം, ഉയർന്ന തിരമാലകൾ എന്നിവയുടെ സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.
ജാഗ്രത നിർദേശങ്ങൾ
- മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം.
- കടലാക്രണം രൂക്ഷമാകാനുള്ള സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്നും മാറി താമസിക്കണം.
- മത്സ്യബന്ധന യാനങ്ങൾ ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക.
- വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുക.
- മത്സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കുക.
- ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂര്‍ണ്ണമായും ഒഴിവാക്കുക.