പക്ഷിപനി;ബ്രോയിലര്‍കോഴികളിലും പഠനം നടത്തണമെന്ന് ശുപാര്‍ശ

തിരുവനന്തപുരം: സംസ്ഥാനത്ത് പക്ഷിപ്പനി നിയന്ത്രണത്തിനായി നിയോഗിച്ച സർക്കാർ വിദഗ്ധ സംഘം റിപ്പോർട്ട് സമർപ്പിച്ചു. മൃഗസംരക്ഷണ വകുപ്പ് വിദഗ്ധരും വെറ്ററിനറി സർവകലാശാല ശാസ്ത്രജ്ഞരുമടങ്ങുന്ന സംഘത്തിന്റെ പ്രധാന കണ്ടെത്തലുകൾ പ്രകാരം, ദേശാടന പക്ഷികളിൽ നിന്ന് രോഗം പടർന്നതും, ശാസ്ത്രീയമായി സംസ്‌കരിക്കാത്ത പക്ഷികളുടെ അവശിഷ്ടങ്ങളും പ്രധാന കാരണങ്ങളാണ്.

വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/LmKCkdYCFWw7xvXGGSdarN

ചേർത്തല, തണ്ണീർമുക്കം ഫാമുകളിലെ അനിയന്ത്രിത സഞ്ചാരവും രോഗവ്യാപനത്തിന് കാരണമായി. 2025 മാർച്ചുവരെ പക്ഷികളുടെ വിൽപനയും കടത്തും നിരോധിക്കണമെന്നും, വയറസിന്റെ ജനിതക പഠനം നടത്തണമെന്നും സംഘം നിർദേശിച്ചു. കൂടാതെ, ഹാച്ചറികളും ഫാമുകളും നിരീക്ഷണ മേഖലയിൽ അടച്ചിടണമെന്നും, താറാവുകൾക്ക് 3000-5000 എണ്ണം മാത്രമേ അനുമതി നൽകാവൂ എന്നും നിർദ്ദേശമുണ്ട്.

പക്ഷിപ്പനി വ്യാപനം തടയുന്നതിനും നിയന്ത്രണത്തിനും ദേശീയ കർമ്മ പദ്ധതിയുടെ കർശന പാലനം നിർബന്ധമാക്കി.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top