കെഎസ്ആർടിസിക്ക് ധനസഹായം തുടരാനാകില്ല ; ധനവകുപ്പ്

തിരുവനന്തപുരം: കെഎസ്‌ആർടിസിക്ക് സാമ്പത്തികമായി സഹായിക്കാനാകില്ലെന്ന് ധനവകുപ്പിന്റെ അന്ത്യശാസനം. ജൂലൈ മാസത്തെ കെഎസ്‌ആർടിസി പെൻഷന്റെ ഫയൽ ധനവകുപ്പ് തിരിച്ചയച്ചതായി റിപ്പോർട്ട്.

വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/LmKCkdYCFWw7xvXGGSdarN

കഴിഞ്ഞ ദിവസം ജൂൺ മാസത്തെ ശമ്പളത്തിന്റെ ആദ്യ ഗഡുവിന് ധനവകുപ്പിനെ സമീപിച്ചപ്പോഴും ഈ നിലപാട് വ്യക്തമാക്കി 30 കോടി അനുവദിച്ചു. എന്നാൽ, സഹായം തുടരേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തി ഗതാഗതമന്ത്രി ധനവകുപ്പിന് വിശദമായ മറുപടി നൽകിയിട്ടുണ്ട്.

വായ്പ തിരിച്ചടയ്ക്കാത്തതിനെ തുടർന്ന് പ്രതിസന്ധിയിലായ കേരള ട്രാൻസ്പോർട്ട് ഡവലപ്മെന്റ് ഫിനാൻസ് കോർപറേഷനും (കെടിഡിഎഫ്സി) കേരള ബാങ്കിനും 625 കോടി രൂപയുടെ സഹായം ധനവകുപ്പ് കഴിഞ്ഞ മാർച്ചിൽ നൽകിയിരുന്നു.

ജില്ലാ ബാങ്കുകളിൽ നിന്നു കടമെടുത്ത് കെടിഡിഎഫ്സി കെഎസ്‌ആർടിസിക്ക് വായ്പ നൽകിയിരുന്നതായും അറിയുന്നു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top