സീബ്രാലൈനിൽ ശ്രദ്ധിച്ച് വാഹനമോടിക്കാതെപോയാൽ പണി കിട്ടും മോട്ടോർ വാഹനവകുപ്പ്
സീബ്രാലൈനിൽ ഉൾപ്പെടെ ശ്രദ്ധിച്ച് വാഹനമോടിച്ചില്ലെങ്കിൽ പണി കിട്ടുമെന്ന് മോട്ടോർ വാഹനവകുപ്പ്. കര്‍ശന പരിശോധന നടത്തി തെറ്റ് ഡ്രൈവറുടെ ഭാഗത്താണെന്ന് ബോധ്യപ്പെട്ടാൽ ലൈസന്‍സ് റദ്ദ് ചെയ്യുന്നതുള്‍പ്പെടെയുള്ള നടപടികളിലേക്ക് കടക്കാനുള്ള പച്ചക്കൊടിയാണ് മന്ത്രിതലത്തിൽ ലഭിച്ചിരിക്കുന്നതെന്ന് ഉദ്യോഗസ്ഥർ പറയുന്നു.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/LmKCkdYCFWw7xvXGGSdarN
കഴിഞ്ഞ ദിവസം സീബ്രാ ലൈനിലൂടെ റോഡ് മുറിച്ചുകടക്കുകയായിരുന്ന വിദ്യാർത്ഥിനികൾക്ക് ബസ് ഇടിച്ച് പരിക്കേറ്റ സംഭവത്തിൽ ഡ്രൈവറുടെ ലൈസന്‍സ് മോട്ടോർ വാഹനവകുപ്പ് റദ്ദാക്കിയിരുന്നു. വടകര ബീച്ചിലെ വണ്ണാറത്ത് വീട്ടിൽ മുഹമ്മദ് ഫുറൈസ് ഖിലാബിന്റെ (24) ലൈസന്‍സാണ് റദ്ദാക്കിയത്.
Comments (0)